കളരിപ്പയറ്റ്
- ന്യൂസ് ബ്യൂറോ , ഡൽഹി
- 15 hours ago
- 1 min read
അതിപുരാതനമായ കളരിപ്പയറ്റിലെ കേരളത്തനിമയെ നിലനിർത്തിക്കൊണ്ട് പരമ്പരാഗതമായ പരിശീലന രീതികളിലൂടെ കളരിപ്പയറ്റിനെ ജനകീയമാക്കുകയാണ് ഗുരുക്കൾ നിഷ. കേരള പോലീസിൽ നിന്നും വിരമിച്ച ശ്രീമാൻ കുട്ടപ്പൻ്റെ മകളാണ് .
ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും അതുപോലെ കുട്ടികൾക്കും അനായാസമായി പഠിക്കാനാകുന്ന രീതിയിലാണ് ക്ലാസ്സുകൾ നടക്കുന്നത്.
പ്രാധാനമായും സെൽഫ് ഡിഫൻസും മെയ് വഴക്കമുൾപ്പെടെ എല്ലാ അഭ്യാസങ്ങളും ആയുധ പരിശീലനങ്ങളും ഇവിടെ നടക്കുന്നു.
അറപ്പകൈയ് എന്ന വടക്കൻ മുറയാണ് ഇവിടെ ശീലിപ്പിക്കുന്നത്. ഈ പരിശീലനങ്ങൾ നടത്തുന്നതിനായി ട്രസ്റ്റ് രെജിസ്ട്രേഷൻ നടത്തുകയും പോലീസ് ലൈസൻസും ഒപ്പം സ്പോർട്സ് അതോറിറ്റിയുടെ അംഗീകാരവും നേടുകയും ചെയ്തിട്ടുണ്ട്.
തികച്ചും മന:ശാസ്ത്രപരമായുള്ള പരിശീലനത്തിന് മുൻഗണന നൽകിയിരിക്കുന്നതിനാൽ ദിനംപ്രതി ശിഷ്യ സമ്പത്ത് വർദ്ധിച്ചുവരികയാണ്.
സ്വർണ്ണ മെഡൽ ജേതാവും ശ്രീമതി നിഷയുടെ സഹോദരനുമായ കേണൽ (റിട്ട.) സുധീർ പ്രകാശ് ഇന്ന് ക്ലാസുകളിൽ സന്നിഹിതനായിരുന്നു. പരീക്ഷകളിൽ നല്ല മാർക്ക് നേടുന്നതിന് എങ്ങനെ പഠിക്കണമെന്ന് അദ്ദേഹം വിദ്യാർത്ഥികളായ ആദിദേവ് കെ.എസ്., ആദിദേവ്, മഹാദേവ്, ജീവൻ ഷൈൻ, വാസുദേവ് എന്നിവരുമായി സംസാരിച്ചു.










Comments