സമാഗമ സന്ധ്യ 2025 " സംഘടിപ്പിച്ചു.
- ന്യൂസ് ബ്യൂറോ , ഡൽഹി
- Feb 11
- 1 min read

ഡൽഹി പോലീസിലെ 1987 ബാച്ചിന്റെ 8 മത് സമാഗമ സന്ധ്യ കിങ്‌സ് വെ കേമ്പ് ഉത്സവ് സദനൽ സംഘടിപ്പിച്ചു. ചടങ്ങ് ഡൽഹി ഔട്ടർ നോർത്ത് ഡിസിപി നിതിൻ വത്സൻ ഐ പി എസ് ഉദ്ഘാടനം ചെയ്തു. ഡൽഹി പോലീസിൽ ഉള്ള മലയാളികൾ സത്യസന്ധതയുടെയും കൃത്യ നിഷ്ഠയുടെയും പ്രതീകമാണ്, കേരളത്തിൽ നിന്നും യുവാക്കാൾ ഈ സേനയിലേക്ക് വരേണ്ടതുണ്ട്ന്ന് .
നിതിൻ വത്സൻ പറഞ്ഞു.

കൺവീനർ ഷിബു വി ആർ, കൈരളി പ്രസിഡന്റ് രാജൻ പി എൻ. ചാക്കോ വി സി, പവിത്രൻ കൊയിലാണ്ടി, ബാബുരാജ് സിപി, സജീവ് മണിമല, ഫ്രാൻസിസ് സി എ എന്നിവർ സംസാരിച്ചു. സ്തുത്യർഹമായ സേവനത്തിൻ്റെ 38 വർഷം -പൂർത്തിയാക്കി ഈ വർഷം വിരമിക്കുന്ന 104 പേർക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകി
1987 ബാച്ചിൽ.375 അംഗങ്ങളാണ് അതിൽ അകാലത്തിൽ പൊലിഞ്ഞ സഹപ്രവർത്തകരായ 48 പേർക്കും ചടങ്ങിൽ സമരണാഞ്ജലി അർപ്പിച്ചു.
തുടർന്നു വിവിധ കലാപരിപാടികൾ . റോണി ചെങ്ങന്നൂർ സംഘവും അവതരിപ്പിച്ച ഗാനമേള എന്നിവയും അരങ്ങേറി.










Comments