സദസിനെ ഇളക്കിമറിച്ച് ഡൽഹി മെഗാ ഫെസ്റ്റ്
- റെജി നെല്ലിക്കുന്നത്ത്
- Oct 22, 2024
- 1 min read

ഡൽഹിമെഗാ ഫെസ്റ്റ് സംഗീത സായാഹ്നം INA ത്യാഗരാജ സ്റ്റേഡിയത്തിൽ നടന്നു. ഞായറാഴ്ച്ച വൈകിട്ട് നടന്ന പരിപാടി നെബ്‍സറായ് ഹോളി ഫാമിലി ചർച്ചാണ് സംഘടിപ്പിച്ചത്. ഡൽഹി-ഫരീദാബാദ് രൂപതാധ്യക്ഷൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര ചടങ്ങ് നിലവിളക്ക് കൊളുത്തി ഉൽഘാടനം ചെയ്തു. മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗാനമേള, കോമഡി, ഇൻസ്ട്രുമെന്‍റൽ മ്യൂസിക്ക് എന്നിവയുടെ സമന്വയമായിരുന്നു ഡൽഹിമെഗാ ഫെസ്റ്റ്.
അഫ്‌സൽ, ജ്യോത്സ്‌ന, അൽഫോൻസ് & ടീം, ഹരീഷ് കണാരൻ & ടീം, മഹേഷ് കുഞ്ഞുമോൻ & ടീം, ഫ്രാൻസിസ് സേവ്യർ, നിർമൽ പാലാഴി തുടങ്ങിയ കലാകാരൻമാരാണ് തകർപ്പൻ പെർഫോമൻസിലൂടെ ആസ്വാദകരെ ആവേശം കൊള്ളിച്ചത്.











Comments