top of page

സ്വര്‍ണക്കിരീടം ഞങ്ങളുടെ നേർച്ച, എങ്ങനെയാണോ സമർപ്പിക്കേണ്ടത് അങ്ങനെ സമർപ്പിച്ചു: സുരേഷ് ഗോപി

  • Writer: VIJOY SHAL
    VIJOY SHAL
  • Mar 4, 2024
  • 1 min read
  • തിരുവനന്തപുരത്തുനിന്ന് ട്രെയിനില്‍ തൃശൂരിലേക്ക് പോകുന്നതിനിടെയാണ് പ്രതികരണം

  • ജനുവരി 15 നാണ് സുരേഷ് ഗോപി തൃശൂര്‍ ലൂര്‍ദ് കത്തീഡ്രല്‍ പള്ളിയില്‍ കിരീടം സമര്‍പ്പിച്ചത്

  • തൃശൂരില്‍ വിജയിക്കുമെന്ന് ഉറച്ച പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം


ree

തൃശൂര്‍: തൃശൂര്‍ ലൂര്‍ദ് കത്തീഡ്രല്‍ പള്ളിയില്‍ മാതാവിന് സമര്‍പ്പിച്ച സ്വര്‍ണക്കിരീടവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. കിരീടം ചെമ്പില്‍ സ്വർണം പൂശിയാണ് നിര്‍മ്മിച്ചതെന്ന തരത്തില്‍ സമൂഹമാധ്യമങ്ങിലുള്‍പ്പടെ വാര്‍ത്തകള്‍ പ്രചരിച്ചതിനും ഇടവക പ്രതിനിധി യോഗത്തിൽ ഒരു വിഭാഗം ഇക്കാര്യം ചൂണ്ടിക്കാട്ടി സത്യാവസ്ഥ അറിയണമെന്ന ആവശ്യവുമായി രംഗത്തെത്തുകയും ചെയ്തതിന് പിന്നാലെയാണ് സുരേഷ് ഗോപിയുടെ പ്രതികരണം.


'എങ്ങനെയാണോ കിരീടം സമര്‍പ്പിക്കേണ്ടത് അങ്ങനെ സമര്‍പ്പിച്ചിട്ടുണ്ട്. അത് ഞങ്ങളുടെ നേര്‍ച്ചയായിരുന്നു'- സുരേഷ് ഗോപി പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. തൃശൂരില്‍ വിജയിക്കുമെന്ന് ഉറച്ച പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്തുനിന്ന് ട്രെയിനില്‍ തൃശൂരിലേക്ക് പോകുന്നതിനിടെയാണ് പ്രതികരണം.


ജനുവരി 15 നാണ് സുരേഷ് ഗോപി തൃശൂര്‍ ലൂര്‍ദ് കത്തീഡ്രല്‍ പള്ളിയില്‍ കുടുംബത്തോടൊപ്പമെത്തി മാതാവിന് കിരീടം സമര്‍പ്പിച്ചത്. മകളുടെ വിവാഹത്തോടനുബന്ധിച്ചാണ് കിരീടം സമര്‍പ്പിച്ചത്. മാതാവിന്‍റെ രൂപത്തിൽ അണിയിച്ച കിരീടം അൽപസമയത്തിനകം താഴെ വീണതോടെ സുരേഷ് ഗോപിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പരിഹാസം ഉയര്‍ന്നിരുന്നു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page