top of page

സിവിൽ ഏവിയേഷനിൽ കുതിപ്പ്; എയർ കേരള ഉൾപ്പെടെ മൂന്ന് എയർലൈനുകൾ

  • പി. വി ജോസഫ്
  • Feb 11
  • 1 min read
ree

ഇന്ത്യയുടെ വ്യോമ മേഖലയിലേക്ക് പറന്നുയരാൻ മൂന്ന് പുതിയ എയർലൈനുകൾ തയ്യാറാകുന്നു. കേരളം ആസ്ഥാനമായ എയർ കേരള, അൽഹിന്ദ് എയർ എന്നിവയും, ഉത്തർപ്രദേശിന്‍റെ ശംഖ് എയറുമാണ് ഈ വർഷം മധ്യത്തോടെ സർവ്വീസ് ആരംഭിക്കുക. എയർ കണക്‌ടിവിറ്റി കൂടുന്നതോടെ യാത്രക്കാർക്ക് കൂടുതൽ ട്രാവൽ ഓപ്ഷനുകളും ലഭിക്കും. കിടമത്സരം കടുക്കുന്നതോടെ യാത്രാ നിരക്കിലും ആശ്വാസം ലഭിക്കും.


ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏതാനും മലയാളി സംരംഭകരുടെ സ്വപ്‍ന സാക്ഷാത്ക്കാരമാണ് എയർ കേരള. കൊച്ചിയാണ് ആസ്ഥാനം. ദക്ഷിണേന്ത്യയിലെ ചെറു പട്ടണങ്ങളെ തമ്മിൽ കണക്‌ട് ചെയ്യുകയാണ് ലക്ഷ്യം. അൽഹിന്ദ് ഗ്രൂപ്പ് പ്രമോട്ട് ചെയ്യുന്ന അൽഹിന്ദ് എയറിന്‍റെ ആസ്ഥാനം കോഴിക്കോടാണ്. മംഗലാപുരവും പോണ്ടിച്ചേരിയും ഉൾപ്പെടെയുള്ള പട്ടണങ്ങളിൽ തുടക്കമിട്ട് ക്രമേണ ഗൾഫ് മേഖലയിലേക്കും സർവ്വീസ് വ്യാപിപ്പിക്കും.


ലക്‌നോ ആസ്ഥാനമായ ശംഖ് എയർ ഉത്തർ പ്രദേശിന്‍റെ ആദ്യത്തെ ഷെഡ്യൂൾഡ് എയർലൈൻ ആയിരിക്കും. സർവ്വീസ് ആരംഭിക്കാൻ DGCA യിൽ നിന്ന് എയർ ഓപ്പറേറ്റേഴ്‌സ് സർട്ടിഫിക്കറ്റ് (AOC) കിട്ടിയാൽ മതി.

Comentários

Avaliado com 0 de 5 estrelas.
Ainda sem avaliações

Adicione uma avaliação
bottom of page