സ്വാതന്ത്ര്യ ദിനാഘോഷം -2026വീക്ഷിക്കുന്നതിന് മലയാളിദമ്പതികൾക്ക് അവസരം
- ന്യൂസ് ബ്യൂറോ , ഡൽഹി
- 10 hours ago
- 1 min read
ന്യൂഡൽഹി : ആഗസ്റ്റ് 15 ന് ന്യൂഡൽഹി റെഡ് ഫോർട്ടിൽ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷം -2026 കേരളത്തിൻ്റെ പരമ്പരാഗത വേഷവിധാനത്തിൽ വീക്ഷിക്കുന്നതിന് ഡൽഹി മലയാളികളായ
ദമ്പതികൾക്ക് അവസരം.
ചെങ്കോട്ടയിൽ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ
പങ്കെടുക്കാൻ താല്പര്യമുള്ളവർ ഭാര്യയുടെയും ഭർത്താവിൻ്റെയും പൂർണ്ണമായ പേര്, ആധാർ നമ്പർ, പൂർണ്ണ വിലാസം, ഫോൺ നമ്പർ ഇമെയിൽ അടക്കം
prdfestivalsdelhi@gmail.com എന്ന മെയിലിലേക്ക് അയക്കേണ്ടതാണ് . പങ്കെടുക്കാൻ താല്പര്യമുള്ളവരുടെ വിശദാംശങ്ങൾ ലഭിക്കേണ്ട അവസാന തീയ്യതി: 18/7/2026. കേന്ദ്ര പ്രതിരോധ മന്ത്രാലയമാണ് പ്രവേശന പാസുകൾ നൽകുന്നത്.
നിശ്ചിത എണ്ണം പാസുകൾ മാത്രം ലഭിക്കുന്നതിനാൽ ആദ്യം ലഭിക്കുന്ന എൻട്രികൾക്കാണ് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക്: 011 23360349




Comments