സ്വീഡനിലേക്ക് പഠനയാത്ര: സെന്റ് പോൾസ് വിദ്യാർത്ഥികളുടെ ആഗോള പഠന-സാംസ്കാരിക കൈമാറ്റ അനുഭവം
- ന്യൂസ് ബ്യൂറോ , ഡൽഹി
- 23 hours ago
- 1 min read

ന്യൂഡല്‍ഹിയിലെ സെന്റ് പോള്‍സ് സ്കൂളുകളും സ്വീഡനിലെ സ്റ്റോക്‌ഹോൾമിലുള്ള ഗ്രോണ്‍കുള്ളാസ്‌കോളനും തമ്മിലുള്ള വിദ്യാര്‍ഥി കൈമാറ്റ പദ്ധതിയുടെ ഭാഗമായി, അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ഒരു പ്രതിനിധിസംഘം 2026 മേയ് 24 മുതല്‍ മേയ് 31 വരെ സ്വീഡന്‍ സന്ദര്‍ശിച്ചു.
സെന്റ് പോള്‍സ് സ്കൂള്‍സ്, ഹൗസ് ഖാസ്, ആയാ നഗര്‍; ശാന്തിഗ്രാം വിദ്യാ നികേതന്‍ സ്കൂള്‍, മണ്ഡാവര്‍ എന്നിവിടങ്ങളില്‍നിന്നുള്ള 13 അംഗങ്ങളാണ് സംഘത്തില്‍ പങ്കെടുത്തത്.
ഒരാഴ്ച നീണ്ടുനിന്ന ഈ പരിപാടി വിദ്യാഭ്യാസപരവും സഹപാഠ്യപരവുമായ പ്രവര്‍ത്തനങ്ങളിലൂടെ ഇന്ത്യന്‍-സ്വീഡിഷ് സംസ്കാരങ്ങളും പാരമ്പര്യങ്ങളും വിദ്യാഭ്യാസരീതികളും തമ്മിലുള്ള സൗഹൃദബന്ധം ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടിരുന്നു. ആഗോള ബോധവും സഹകരണവും സാംസ്കാരിക കൈമാറ്റവും വളര്‍ത്തുന്നതിനായി വിവിധ പഠനാനുഭവങ്ങളില്‍ പങ്കാളികള്‍ സജീവമായി പങ്കെടുത്തു.
2025-ല്‍ ആരംഭിച്ച ഈ സഹകരണ ബന്ധം ‘ അറ്റ്ലസ് സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോജക്ട്’-ന്റെ ഭാഗമാണ്.
2026 ഫെബ്രുവരിയില്‍ ഗ്രോണ്‍കുള്ളാസ്‌കോളന്‍റെ പ്രതിനിധിസംഘം ഇന്ത്യ സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ സംഘം 2026 മെയ് -ല്‍ സ്വീഡനിലേക്കുള്ള ഈ യാത്ര നടത്തിയത്.
ഈ പ്രതിനിധി സംഘത്തില്‍ ഡോണ്‍ ജോര്‍ജ് വര്‍ഗീസ് (പ്രോജക്ട് കോര്‍ഡിനേറ്ററും വൈസ് പ്രിന്‍സിപ്പാളും, ശാന്തിഗ്രാം വിദ്യാ നികേതന്‍ സ്കൂള്‍), ജനീഷ് കെ. ജെ. (വൈസ് പ്രിന്‍സിപ്പാള്‍, സെന്റ് പോള്‍സ് സ്കൂള്‍, ഹൗസ് ഖാസ്), സുഷ്മ പാണ്ഡേ, 'പ്രിയങ്ക മെഹ്റ (സെന്റ് പോള്‍സ് സ്കൂള്‍, ഹൗസ് ഖാസ്), ആദിത്യ സിംഗ് സൈനി, ഹാര്‍ദിക് ജെയ്ൻ (സെന്റ് പോള്‍സ് സ്കൂള്‍, ആയാ നഗര്‍), എസ്തേർ ഫിലിപ്പ്, പ്രേരിത് സാവ്നേ, സുഹാനി റാത്തി, ആന്യ എബ്രഹാം, റിംഷ ധാരി, വേദാൻഷി ഗുപ്ത (സെന്റ് പോള്‍സ് സ്കൂള്‍, ഹൗസ് ഖാസ്), ഗാര്‍ഗി ശര്‍മ (ശാന്തിഗ്രാം വിദ്യാ നികേതന്‍ സ്കൂള്‍, മണ്ഡാവര്‍) എന്നിവര്‍ ഉള്‍പ്പെട്ടിരുന്നു.




Comments