top of page

സീറോമലബാർ സിനഡുസമ്മേളനം ജനുവരി 6 മുതൽ 11 വരെ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jan 5
  • 1 min read
ree

കാക്കനാട്: സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ മുപ്പത്തി മൂന്നാമത് മെത്രാൻ സിനഡിൻ്റെ ആദ്യ സമ്മേളനം 2025 ജനുവരി ആറ് തിങ്കളാഴ്ച സഭാആസ്ഥാനമായ മൗണ്ട് സെന്റ്റ് തോമസിൽ ആരംഭിക്കുന്നു. ഭദ്രാവതി രൂപതാ ധ്യക്ഷൻ മാർ ജോസഫ് അരുമച്ചാടത്ത് എം.സി.ബി.എസ് നല്‌കുന്ന ധ്യാനചിന്തക ളോടെ സിനഡുസമ്മേളനം ആരംഭിക്കും. മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലും വിദേശത്തുമായി സേവനംചെയ്യുന്നവരും അജപാലനശുശ്രൂഷയിൽ നിന്ന് വിരമി ച്ചവരുമായ 54 പിതാക്കന്മാരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സിനഡു സമ്മേളനം പതിനൊന്നാം തീയതി ശനിയാഴ്‌ച സമാപിക്കും

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page