top of page

സൈബർ തട്ടിപ്പിനെതിരെ ബോധവൽക്കരണം

ന്യൂസ് ബ്യൂറോ , ഡൽഹി
20 minutes ago
1 min read

ഡൽഹി മലയാളി അസോസിയേഷൻ ആർകെ പുരം ഏരിയ കേന്ദ്ര കമ്മിറ്റിയുമായി സഹകരിച്ചു സൈബർ തട്ടിപ്പിനെതിരെ ബോധവൽക്കരണ ക്യാംപ് സംഘടിപ്പിച്ചു.

ഡൽഹി പോലീസിൻ്റെ ഇൻ്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക്ക്

ഓപ്പറേഷൻസ് (ഐഎഫ്എസ്ഓ) വിഭാഗം

വിദഗ്ധരായ ഹിമാംഗി പട്‌വൽ, പി അഖിൽ രാജ്, സന്ദേശ് കെ എന്നിവർ സൈബർ രംഗത്തെ ചതിക്കുഴികളെ പറ്റിയും അവയിൽ പെടാതിരിക്കാനുള്ള മുൻകരുതലുകൾ, സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യേണ്ട വഴികൾ എന്നിവ വിശദീകരിച്ചു.

ഏരിയ ചെയർമാൻ എം ജയചന്ദ്രൻ അധ്യക്ഷത വഹിച്ച പരിപാടി ഡിഎംഎ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി രത്നാകരൻ നമ്പ്യാർ, വൈസ് ചെയർമാൻ മുരളീധരൻ പി, പ്രോഗ്രാം കൺവീനറും ഏരിയ ട്രഷററുമായ എംഡി പിള്ള, വിമൻസ് വിങ് കൺവീനർ ബീന പ്രദീപ് എന്നിവർ പ്രസംഗിച്ചു. ഒട്ടേറെപ്പേർക്ക് പ്രയോജനപ്പെട്ട പരിപാടി ഡൽഹി പോലീസ് ഉന്നതാധികാരികളുടെയും പ്രശംസ പിടിച്ച് പറ്റി.


പരിപാടിയുടെ സംക്ഷിപ്ത വിവരണം

ടു-സ്റ്റെപ്പ് ഫാക്ടർ ഓതെൻ്റിക്കേഷൻ വഴി വാട്സ്ആപ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം മുതലായ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൂടുതൽ സുരക്ഷിതമാക്കൽ, ശക്തമായ പാസ്‌വേഡ് ഉപയോഗിക്കൽ, മൊബൈൽ ഫോണിൽ പാസ്‌വേഡ് എഴുതി സൂക്ഷിക്കുന്നത് ഒഴിവാക്കൽ, ഫിഷിങ് ലിങ്കുകൾ തുറക്കാതിരിക്കൽ, സംശയം തോന്നുന്ന ലിങ്കുകൾ വൈറസ് ടോട്ടൽ (virustotal) എന്ന വെബ്സൈറ്റിൽ ഇട്ട് നോക്കി ഉറപ്പ് വരുത്തൽ, മൊബൈൽ സിംകാർഡ് തട്ടിപ്പിനെതിരെ ജാഗ്രത, സഞ്ചാർസാഥി (sancharsaathi.gov.in) വെബ് സൈറ്റിൽ സ്വന്തം പേരിൽ ഉള്ള സിം കാർഡ് ഉറപ്പ് വരുത്തൽ, അനധികൃതമായത് തടയൽ, ടോൾ ഫ്രീ നമ്പർ 1930 വഴി അല്ലെങ്കിൽ

https://www.cybercrime.gov.in വഴി സൈബർ കുറ്റകൃത്യം നടന്നത്

അറിയിക്കൽ,M-Kavach 2 ആപ്പ് വഴി മൊബൈൽ ഫോണും ഡാറ്റയും സംരക്ഷിക്കൽ, സൈബർ തട്ടിപ്പുകാർ മ്യൂൾ അക്കൗണ്ടുകൾ വഴി കുറ്റകൃത്യം നടത്തുന്നതിനെ തിരെ ജാഗ്രത, മൊബൈൽ ഫോൺ, ലാപ്ടോപ് ഉപയോഗത്തിലെ പൊതുവായ ജാഗ്രതയായ, പൊതു ഇടങ്ങളിലെ വൈഫൈ ഉപയോഗിച്ച് ബാങ്ക് ഇടപാടുകൾ ഒഴിവാക്കൽ, സ്വന്തം അഡാപ്റ്റർ ഉപയോഗിച്ച് മാത്രം പൊതു ഇടങ്ങളിൽ റീച്ചാർജ് ചെയ്യൽ, പാസ്‌വേഡ് മുഖേന മാത്രം ഹോട്ട്സ്പോട്ട് വഴി ഇൻ്റർനെറ്റ് ഷെയർ ചെയ്യൽ എന്നിങ്ങനെ നിരവധി ഉപയോഗപ്രദങ്ങളായ കാര്യങ്ങൾ വിദഗ്ധർ ക്യാംപിൽ വിശദീകരിച്ചു.




Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page