top of page

ഭ്രൂണത്തിന് ശസ്ത്രക്രിയ; റിക്കാർഡിട്ട് ഡൽഹി AIIMS

ന്യൂസ് ബ്യൂറോ , ഡൽഹി
8 minutes ago
1 min read

ഇന്ത്യയിൽ ആദ്യമായി ഭ്രൂണത്തിന് വിജയകരമായി ശസ്ത്രക്രിയ നടത്തി ഡൽഹി AIIMS. ആറ് മാസം പിന്നിട്ട ഗർഭസ്ഥ ശിശുവിനാണ് നട്ടെല്ലിൽ കണ്ടെത്തിയ ഗുരുതരമായ തകരാർ ഭേദപ്പെടുത്താൻ സർജറി നടത്തിയത്. മെഡിക്കൽ ടെർമിനോളജിയിൽ Lumbosacral Myelomeningocele എന്ന രോഗമാണ് കണ്ടെത്തിയത്. കുഞ്ഞ് ജനിച്ച ശേഷം രോഗം മൂർഛിക്കുന്നത് തടയുകയായിരുന്നു ആറ് മണിക്കൂർ നീണ്ട സർജറിയുടെ ലക്ഷ്യമെന്ന് ഡോക്ടർമാർ വിശദീകരിച്ചു.

അഞ്ചാഴ്ചയോളം ഭ്രൂണത്തിന്‍റെ ഇമേജിംഗ് ഉൾപ്പെടെയുള്ള കാര്യങ്ങൾ നിരീക്ഷിച്ച് തയ്യാറെടുത്തു. അമ്മക്ക് കൗൺസെലിംഗ് നടത്തി. അനസ്തേഷ്യ ഉൾപ്പെടെയുള്ള കാര്യങ്ങളുടെ അനന്തരഫലങ്ങൾ പഠിച്ച ശേഷമാണ് ഡോ. ദീപക് ഗുപ്തയുടെ നേതൃത്വത്തിൽ ഭ്രൂണത്തിൽ ന്യൂറോസർജറി നടത്തിയത്. അമ്മയുടെ ശുശ്രൂഷകളും മരുന്നും മറ്റും ഡോ. നീന മൽഹോത്രയുടെയും ഡോ. അപർണ ശർമ്മയുടെയും മേൽനോട്ടത്തിലായിരുന്നു. ഡോക്ടർമാർക്ക് പുറമെ ക്ലിനീഷ്യന്മാരും നെഴ്സുമാരും ഉൾപ്പെടെ മുപ്പതോളം പേർ ശസ്ത്രക്രിയക്ക് സന്നിഹിതരായിരുന്നു.

ഇന്ത്യയിൽ ഭ്രൂണ പരിചരണത്തിനും ശിശുക്കളുടെ സർജറിക്കുമുള്ള സുപ്രധാനമായ ശേഷിയാണ് ഇതിലൂടെ കൈവരിച്ചിരിക്കുന്നതെന്ന് ഇന്ത്യൻ സൊസൈറ്റി ഫോർ പീഡിയാട്രിക് ന്യൂറോസർജറി പ്രസിഡന്‍റ് കൂടിയായ ഡോ. ദീപക് ഗുപ്ത വ്യക്തമാക്കി.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page