സ്‍പേസ് ക്യാമറയിൽ പതിഞ്ഞ മിന്നൽപിണർ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Aug 17, 2024
- 1 min read

രാത്രി ഇന്ത്യക്ക് മീതെ ഉണ്ടായ ഇടിമിന്നലിന്‍റെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഇന്‍റർനാഷണൽ സ്‍പേസ് സ്റ്റേഷനിൽ നിന്ന് മാത്യു ഡോമിനിക് എന്ന ബഹിരാകാശ സഞ്ചാരിയാണ് ഫോട്ടോ എക്‌സിലൂടെ പങ്കുവെച്ചത്. ഇടിമിന്നൽ ക്യാമറയിൽ പകർത്താൻ താൻ പലതവണ ശ്രമിച്ചിട്ടുണ്ടെന്നും, ഇത്ര നന്നായി ഫ്രെയിമിൽ കിട്ടുമെന്ന് കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു. ക്രോപ്പ് ചെയ്യേണ്ടി വന്നില്ലെന്നും അദ്ദഹം വ്യക്തമാക്കി. ഏതാനും മണിക്കൂറുകൾക്ക് മുമ്പാണ് ചിത്രം ഷെയർ ചെയ്തത്. ലക്ഷത്തിലധികം പേർ അത് കണ്ടുകഴിഞ്ഞു. കണ്ടവരൊക്കെ അമ്പരപ്പ് പ്രകടമാക്കി. ഇത്ര രസകരമായ ഒരു ഫോട്ടോ ഇതിനു മുമ്പ് താൻ കണ്ടിട്ടില്ലെന്നാണ് ഒരാൾ എക്‌സിൽ കമന്‍റിട്ടത്. മാത്യു ഡോമിനിക് ഇക്കഴിഞ്ഞ മാർച്ചിലാണ് സ്പേസ് സ്റ്റേഷനിൽ എത്തിയത്.











Comments