top of page

സ്‍നേഹമഴയുടെ "ഴ" ജൂലൈ 12 ന് റിലീസ്

  • ഫിലിം ഡെസ്ക്
  • Jul 10, 2024
  • 1 min read


ree

മലയാളം അക്ഷരമാലയിൽ മലയാളിക്കല്ലാതെ മറ്റാർക്കും വഴങ്ങാത്ത അക്ഷരമാണ് 'ഴ'. തൊട്ടടുത്തുള്ള തമിഴൻ 'ള' വെച്ചും ഉത്തരേന്ത്യൻ ഹിന്ദിക്കാർ 'ഷ' വെച്ചും ഒപ്പിക്കുന്ന ഈ അക്ഷരം ഇപ്പോൾ ഒരു സിനിമാപ്പേരാണ്. രാജേഷ് ബാബു കെ. ശൂരനാട് നിർമ്മിച്ച് ഗിരീഷ് പി.സി. പാലം രചനയും സംവിധാനവും നിർവ്വഹിക്കുന്ന "ഴ" ഈ വെള്ളിയാഴ്ച്ച റിലീസ് ചെയ്യും. ജീവന്‍റെ ജീവനായി പരസ്പ്പരം സ്നേഹിക്കുന്ന രണ്ട് കൂട്ടുകാരുടെ സ്‍നേഹമഴയാണ് "ഴ". മണികണ്ഠൻ ആചാരി, നന്ദു ആനന്ദ്, നൈറ നിഹാർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page