top of page

സ്നേഹത്തിന്റെ നഗരിയിൽ എയ്മ മഹോത്സവം: മലയാളികളുടെ ഐക്യത്തിന്റെ ആവേശം

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jan 20
  • 1 min read
ree

ആഗ്ര: ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) ഉത്തർപ്രദേശ് ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച ആഗ്ര കാൻ്റിലുള്ള പഞ്ചാബ് ഭവനിൽ എയ്മ മഹോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

ree

എയ്മയുടെ ദേശീയ ജനറൽ സെക്രട്ടറി ശ്രീ കെ ആർ മനോജ് ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സംസാരിക്കവെ അദ്ദേഹം സംഘടനയുടെ പ്രവർത്തനങ്ങളുടെ സവിശേഷതകൾ വിശദീകരിക്കുകയും പരിപാടിയിൽ പങ്കെടുത്ത എല്ലാ അംഗങ്ങളെയും അഭിനന്ദിക്കുകയും ചെയ്തു.

ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എയ്മ അംഗങ്ങൾ, പ്രത്യേകിച്ചും രാജസ്ഥാൻ, ഡൽഹി, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ വിവിധ ജില്ലകളിൽ നിന്നുള്ള നൂറുകണക്കിന് അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തുവെന്ന് എയ്മ ഉത്തർപ്രദേശ് പ്രസിഡൻറ് സുരേഷ് കുമാർ നായർ അറിയിച്ചു. ഇത് മലയാളികളുടെ ഐക്യവും സഹജീവനവും പ്രതിപാദിക്കുന്ന ഒരു വലിയ ഘട്ടമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ree

എയ്മ ദേശീയ അഡിഷണൽ ജനറൽ സെക്രെട്ടറി ശ്രീ ജയരാജ് നായർ, സംസ്ഥാന സെക്രട്ടറി ശ്രീ കെ ടി മഹാശയൻ, ഫാദർ സജോയ് സാമുവൽ , ഫാദർ റെൻസി സി. മാത്യു, എയ്മ ദേശീയ വനിതാ വിഭാഗം വൈസ് ചെയർപേഴ്സൺ ശ്രീമതി ദീപ്തി നായർ, സംസ്ഥാന യുവജന വിഭാഗം കൺവീനർ കുമാരി കൃഷ്ണ എസ് നായർ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

എയ്മ അംഗവും മുൻ NIPCCD ഡയറക്‌ടറുമായ ഡോക്ടർ കെ സി ജോർജ് "പ്രോത്സാഹനവും നന്മയും ചെയ്ത് നമുക്ക് വ്യത്യസ്തരാകാം" എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. മറ്റൊരാളെ അഭിനന്ദിക്കാൻ പിശുക്ക് കാണിക്കരുത്, മറ്റൊരാളുടെ നന്മയെ പ്രോത്സാഹിപ്പിക്കാൻ മറക്കരുത്. ഓരോ ദിവസവും, ഒരാൾക്കെങ്കിലും ഒരു നന്മ ചെയ്യുക. ഒരു നേരത്തെ ആഹാരമോ ഒരു നല്ല വാക്കോ മതിയാകും. നന്മയിലൂടെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരാകാമെന്ന് അദ്ദേഹത്തിന്റെ പ്രഭാഷണത്തിൽ അദ്ദേഹം എയ്മ അംഗങ്ങളെ ഉൽബോധിപ്പിച്ചു.


എയ്മ ഉത്തർ പ്രദേശ് സംസ്ഥാന കൺവീനർ ശ്രീ ചന്ദ്രദാസ്, വൈസ് പ്രസിഡന്റ് ശ്രീ ബിനു തോമസ്, ശ്രീ അരുൺ നായർ, ശ്രീ മനീഷ് നായർ. ശ്രീ പി. രാംദാസ് ഏതുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ree

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page