top of page

സെന്‍റ് ചാവറ പ്രഭാഷണ പരമ്പരക്ക് ഡിസംബർ 18 ന് തുടക്കം

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Nov 30, 2024
  • 1 min read

വിശുദ്ധ ചാവറ കുര്യാക്കോസിൻ്റെ നാമത്തിലുള്ള പ്രഭാഷണ പരമ്പരയുടെ ആദ്യ പ്രഭാഷണം 2024 ഡിസംബർ 18 ന് വൈകുന്നേരം 6:30 ന് ന്യൂഡൽഹിയിലെ ലോധി റോഡിലുള്ള ശ്രീ സത്യസായി ഇൻ്റർനാഷണൽ ഓഡിറ്റോറിയത്തിൽ നടക്കും. ചടങ്ങിൽ പാർലമെൻ്റ് അംഗവും പ്രമുഖ പ്രഭാഷകനുമായ ഡോ. ശശി തരൂർ മുഖ്യപ്രഭാഷണം നടത്തും: "വിദ്യാഭ്യാസം സാമൂഹിക പരിവർത്തനത്തിന് അനിവാര്യം: സെൻ്റ് കുര്യാക്കോസ് ഏലിയാസ് ചാവറ - സുസ്ഥിര വികസനത്തിൻ്റെ മാതൃക" എന്ന വിഷയത്തെ ആസ്‍പദമാക്കിയാണ് പ്രഭാഷണം. ദേശീയ തലസ്ഥാനത്ത് ആദ്യമായി സംഘടിപ്പിക്കുന്ന ഈ ചരിത്രപരമായ സംരംഭം വിദ്യാഭ്യാസത്തിൻ്റെയും സുസ്ഥിര വികസനത്തിൻ്റെയും വക്താവെന്ന നിലയിൽ, സമകാലിക സാമൂഹിക വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിലെ അദ്ദേഹത്തിൻ്റെ പ്രസക്തി ഊന്നിപ്പറയുന്നതായിരിക്കും പ്രഭാഷണ പരമ്പര. വൈവിധ്യമാർന്ന മേഖലകളിൽ നിന്നും സമൂഹങ്ങളിൽ നിന്നുമുള്ള പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിന് ഈ പ്രഭാഷണ പരമ്പര സാക്ഷ്യം വഹിക്കും.

댓글

별점 5점 중 0점을 주었습니다.
등록된 평점 없음

평점 추가
bottom of page