സ്ത്രീ ശക്തി ക്രിസ്മസ് പുതുവത്സരം ആഘോഷിച്ചു.
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jan 13
- 1 min read

ആശ്രമത്തെ വനിതാ കൂട്ടായ്മയായ "സ്ത്രീ ശക്തി" ക്രിസ്മസ് പുതുവത്സരം ആഘോഷിച്ചു. ശാദിറാം ധർമ്മ ശാലയിൽ വെച്ച് നടന്ന ആഘോഷപരിപാടിയിൽ BPD കേരളയുടെ ചെയർമാൻ ശ്രീ.അനിൽ ടി കെ മുഖ്യ അതിഥി ആയിരുന്നു. സ്ത്രീകൾക്ക് അയോദന കലയുടെ പ്രാധാന്യത്തെ കുറിച്ച് ഒര് ബോധവത്കരണ ക്ലാസ്സ് തന്നെ അദ്ദേഹം നടത്തുകയുണ്ടായി. സ്ത്രീശക്തി യുടെ പ്രസിഡന്റ് ലില്ലി മോഹൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി മിനി നായർ ഡി എം എ ഏരിയ സെക്രട്ടറി എം എസ് ജയിൻ, സ്ത്രീശക്തിയുടെ ഭാരവാഹികൾ ആയ രമ്യ ശ്രീജി, സനിത കൃഷ്ണൻ, ഗീത ദീപക്ക്, എന്നിവർ ആശംസകൾ അർപ്പിച്ചു സ്വപ്ന സനിൽ നന്ദി പ്രകാശനം നടത്തി. സ്ത്രീശക്തി കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികൾക്ക് ശേഷം, സ്നേഹ വിരുന്നോടെ ആഘോഷ പരിപാടിക്ക് സമാപനം കുറിച്ചു










Comments