സൗത്ത് ഇന്ത്യൻ ഔട്ട് റീച്ച് മിഷൻ KPCC അധ്യക്ഷന് നന്ദി അറിയിച്ചു
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jul 24, 2024
- 1 min read

AICC സൗത്ത് ഇന്ത്യൻ ഔട്ട് റീച്ച് മിഷന്‍റെ പ്രത്യേക അഭ്യർത്ഥന പ്രകാരം, ഡൽഹിയുടെ ഇലക്ഷൻ പ്രചാരണ ചരിത്രത്തിൽ ആദ്യമായി ബഹുമാന്യനായ KPCC പ്രസിഡണ്ട് ശ്രീ. കെ. സുധാകരൻ പ്രത്യേക താൽപര്യമെടുത്ത് KPCC യുടെ നേതൃത്വത്തിൽ നാൽപ്പതിൽ അധികം പ്രവർത്തകരെ ഡൽഹിയിലേക്ക് ഒരു ടീമായി വിടുകയും അവർ ഡൽഹിയിൽ താമസിച്ച് ഇലക്ഷൻ കഴിയുന്നതുവരെ പ്രചരണ പരിപാടികളിൽ ഒരു പുതിയ ട്രെൻഡ് തന്നെ തുടങ്ങുവാനും ഇടയായി. ഈ പ്രവർത്തനങ്ങൾക്ക് പ്രത്യേക താല്പര്യം എടുത്ത KPCC പ്രസിഡണ്ടിന് ഡൽഹിയിലുള്ള കോൺഗ്രസുകാരുടെ, പ്രത്യേകിച്ച് സൗത്ത് ഇന്ത്യൻ ഔട്ട് റീച്ച് മിഷന്‍റെ പേരിലുള്ള നന്ദി 23 ജൂലൈ 2024 ന് അദ്ദേഹത്തിൻ്റെ വസതിയിലെത്തി സൗത്ത് ഇന്ത്യൻ ഔട്ട് റീച്ച് മിഷന്‍റെ (SIOM) അംഗങ്ങൾ അറിയിച്ചു. അഡ്വ. അൽജോ കെ ജോസഫ്, കോർഡിമേറ്റർമാരായ സ്കറിയ ടി തോമസ്, എബ്രഹാം മാത്യു, സി എ വർഗീസ് ,കോശി തോമസ്,സിൽജോ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.










Comments