top of page

സൗജന്യ ലോജിസ്റ്റിക്സ് പഠന ക്ലാസ്

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Mar 19
  • 1 min read

ന്യൂ ഡൽഹി: ലോജിസ്റ്റിക് & സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്‌സ് സൗജന്യമായി പഠിക്കുവാൻ മയൂർ വിഹാർ ഫേസ് 2-ൽ അവസരം ഒരുങ്ങി.


മയൂർ വിഹാർ ഫേസ് 2-ലെ ലോക്കൽ ഷോപ്പിംഗ് സെന്ററിന്റെ രണ്ടാം നിലയിലുള്ള ദുർഗാ കോംപ്ലെക്സിലെ 206-ാം നമ്പറിലുള്ള ലിങ്കേഴ്സ് ഇന്ത്യാ ലോജിസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ കീഴിലെ ലിങ്കേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സപ്ലെ ചെയിൻ മാനേജ്മെൻ്റ് ഓഫിസിൽ, ചെയർമാൻ ബെന്നി രാഘവൻ കോഴ്‌സുകളുടെ ഉത്ഘാടന കർമ്മം നിർവ്വഹിച്ചു.


ക്യാപ്റ്റൻ വിവേക് ശർമ്മ, സി പി സനിൽ, പ്രദീപ് സദാനന്ദൻ, ആദിത്യ രാഘവൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകും.


ഡിഗ്രി കോഴ്സ് പാസായവർക്ക് അപേക്ഷിക്കാം. മൂന്നു മാസത്തെ കാലാവധിയുള്ള കോഴ്‌സിലേക്ക് ആദ്യം അപേക്ഷ നൽകുന്ന 20 പേർക്ക് മാത്രമായിരിക്കും നൂറു ശതമാനം സ്കോളർഷിപ്പ് ലഭിക്കുക. തിങ്കൾ മുതൽ വെള്ളിയാഴ്ച വരെ രാവിലെ 9.30 മുതൽ വൈകുന്നേരം 4 മണി വരെയാണ് ക്ലാസുകൾ. ആദ്യ ബാച്ചിന്റെ പ്രേവേശനം ഏപ്രിൽ 2 ന് അവസാനിക്കും.


കൂടുതൽ വിവരങ്ങൾക്ക് 9910334964, 9810476436 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page