സൗജന്യ കാൻസർ പരിശോധന ക്യാംപ് നടത്തി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Dec 8, 2025
- 1 min read

ഡൽഹി മലയാളി അസോസിയേഷൻ ആർ കെ പുരം ഏരിയ
ഇന്ത്യൻ കാൻസർ സൊസൈറ്റി ഡൽഹി ബ്രാഞ്ചിന്റെ വിദഗ്ദ്ധ സംഘത്തിന്റെ സഹായത്തോടെ സൗജന്യ കാൻസർ പരിശോധന ക്യാംപ് സംഘടിപ്പിച്ചു. രക്ത പരിശോധന, എക്‌സ്‌റേ, ഓറൽ എക്സ് മിനേഷൻ മുതലായ വിഭാഗങ്ങൾക്ക് പുറമെ, ഗൈനക്കോളജിക്കൽ പരിശോധനയും മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കായി ഒരുക്കി. മലയാളികളെ കൂടാതെ നിരവധി പേർ പങ്കുടുത്ത ക്യാംപിൽ നൂറിലധികം പേർക്ക് പ്രയോജനപ്പെട്ടു. ഡൽഹി മലയാളി അസോസിയേഷൻ സാംസ്കാരിക സമുച്ചയത്തിൽ സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങിൽ വിജയൻ പുളിയംപേട്ട് വിശിഷ്ടാതിഥിയായി. ഡി എം എ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷണൽ ഇന്റേണൽ ഓഡിറ്റർ ലീന രമണൻ, ഏരിയ ചെയർമാൻ എം ജയചന്ദ്രൻ, വൈസ് ചെയർമാൻ മുരളീധരൻ പി, സെക്രട്ടറി രത്‌നാകരൻ നമ്പ്യാർ, ട്രഷറർ എം ഡി പിള്ള, വിമെൻസ് വിങ് കൺവീനർ ബീന പ്രദീപ് എന്നിവർ പ്രസംഗിച്ചു..











Comments