സംഗീതവും ഹാസ്യവും ദൃശ്യ വിസ്മയവും ഒരുമിക്കുന്ന മഹോത്സവം“രംഗ് റേസ് – 2026” സംഗീത പരിപാടി ഫെബ്രുവരി 8 ന്
- ന്യൂസ് ബ്യൂറോ , ഡൽഹി
- 12 hours ago
- 1 min read

ഗുഡ്ഗാവ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ, ഇടവകയുടെ സാമൂഹ്യ സേവനവും ചാരിറ്റി പ്രവർത്തനങ്ങളും ശക്തിപ്പെടുത്തുന്നതിനുള്ള ധനസമാഹരണ ലക്ഷ്യത്തോടെ, ഫെബ്രുവരി 8, 2026 ഞായറാഴ്ച വൈകിട്ട് 5.00 മണിക്ക് ഡൽഹിയിലെ താൽക്കത്തോറ ഇൻഡോർ സ്റ്റേഡിയത്തിൽ “രംഗ് റേസ് – 2026” എന്ന പേരിൽ സംഗീത പരിപാടി സംഘടിപ്പിക്കുന്നു.

സംഗീതം, ഹാസ്യം, മിമിക്രി, താളവാദ്യങ്ങൾ എന്നിവയുടെ മനോഹരമായ സമന്വയത്തിലൂടെ കുടുംബസമേതം ആസ്വദിക്കാവുന്ന കലാവിരുന്നായാണ് ഈ പരിപാടി രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രശസ്ത പിന്നണി ഗായിക അഞ്ചു ജോസഫ് നയിക്കുന്ന ബാൻഡ് അവതരിപ്പിക്കുന്ന ഹൃദയസ്പർശിയായ സംഗീത വിരുന്ന് പരിപാടിയുടെ മുഖ്യ ആകർഷണമായിരിക്കും. മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യ കലാകാരന്മാരായ പോൾസണും ഭാസിയും ചേർന്ന് അവതരിപ്പിക്കുന്ന ഹാസ്യ വിസ്മയം പ്രേക്ഷകർക്ക് ചിരിയുടെ നിമിഷങ്ങൾ സമ്മാനിക്കും.
കൂടാതെ, പ്രശസ്ത മിമിക്രി കലാകാരന്മാരായ സിദ്ധിക് റോഷൻ, ഏബൽ ബേബി എന്നിവരുടെ പ്രകടനങ്ങളും, വയലിനും ചെണ്ടയും ചേർന്നുള്ള ശക്തമായ ഫ്യൂഷൻ പെർഫോമൻസും വേദിയെ ആവേശഭരിതമാക്കും. ദൃശ്യ–ശബ്ദ സാങ്കേതിക വിദ്യകളുടെ ആധുനിക സംവിധാനങ്ങളോടെ അവതരിപ്പിക്കുന്ന ഈ പരിപാടി, പ്രേക്ഷകർക്ക് ഒരു അപൂർവ അനുഭവമായിരിക്കും.
ഇടവകയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടപ്പിലാക്കി വരുന്ന വിദ്യാഭ്യാസ സഹായം, ആരോഗ്യ സഹായം, സാമൂഹ്യ ക്ഷേമ പദ്ധതികൾ തുടങ്ങിയ ചാരിറ്റി പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുക എന്നതാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം. പ്രവേശനം പാസ്സുമൂലം നിയന്ത്രിച്ചിരിക്കുന്നു. പാസുകൾ ആവശ്യമുള്ളവർ ബന്ധപ്പെടുക ;9871116718, 8111920944








Comments