top of page

ഡിഎംഎ മയൂർ വിഹാർ ഫേസ് 3 - ഗാസിപ്പൂർ ഏരിയവാർഷികാഘോഷം 'ഉത്സവരാവ്' മയൂർ വിഹാർ കേരളാ സ്‌കൂളിൽ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 8 hours ago
  • 1 min read

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ് 3 - ഗാസിപ്പൂർ ഏരിയയുടെ വാർഷികാഘോഷം 'ഉത്സവരാവ്' ഫെബ്രുവരി 7 ശനിയാഴ്ച്ച വൈകുന്നേരം 5 മണി മുതൽ മയൂർ വിഹാർ ഫേസ്-3 കേരളാ സ്‌കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറും.

ഏരിയ ചെയർമാൻ ടി എൽ മാത്തുക്കുട്ടിയുടെ അധ്യക്ഷതയിൽ ചേരുന്ന സാംസ്‌കാരിക സമ്മേളനത്തിൽ ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥ് പരിപാടികൾ ഉദ്‌ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ മുഖ്യ പ്രഭാഷണം നടത്തും. ഏരിയ സെക്രട്ടറി രാജ്‌കുമാർ പണ്ടാരത്തിൽ, ട്രഷറർ ജോബിൻസൺ ജോസഫ്, ജനറൽ കൺവീനർ സോമൻ ചെന്നിത്തല തുടങ്ങിയവർ പ്രസംഗിക്കും.


തുടർന്ന് വള്ളുവനാട് കൃഷ്‌ണ കലാനിലയം അവതരിപ്പിക്കുന്ന ഫോക് മെഗാ ഷോ 'ഞാറ്റുപാട്ട്' ഉത്സവരാവിനെ ആഹ്ലാദഭരിതമാക്കും.


കൂടുതൽ വിവരങ്ങൾക്ക് 9999985760, 9810206112, 9871083578, 9718039267 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Recent Posts

See All
നജഫ്ഗഡ് ക്ഷേത്രത്തിൽ വലിയ പൊങ്കാല ഫെബ്രുവരി 15-ന്

ന്യൂ ഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ 27-ാമത് വലിയ പൊങ്കാല മഹോത്സവം ഫെബ്രുവരി 15 ഞായറാഴ്ച (1201 കുംഭം 3) രാവിലെ 5:30-ന് ക്ഷേത്ര തന്ത്രി അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർ

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page