top of page

സ്‍കൂളുകളിൽ ബോംബ് ഭീഷണി; തിരച്ചിൽ ഊർജ്ജിതം

  • Delhi Correspondent
  • May 1, 2024
  • 1 min read


New Delhi: ഡൽഹിയിലും നോയിഡയിലുമുള്ള അനവധി സ്‍കൂളുകളിൽ ഇന്നുരാവിലെയാണ് ബോംബ് ഭീഷണി ഇമെയിലിൽ ലഭിച്ചത്. ചില സ്കൂളുകളിൽ പുലർച്ചെ നാലരമണിക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. എല്ലാ സ്കൂളുകളിലും ഒരേ ഭീഷണി സന്ദേശമാണ് ലഭിച്ചിരിക്കുന്നത്.

ദ്വാരകയിലെ DPS, മയൂർ വിഹാറിലെ മദർ മേരി സ്‍കൂൾ, പുഷ്പ്പവിഹാറിലെ അമിറ്റി സ്‍കൂൾ എന്നിവയ്ക്കാണ് ആദ്യം സന്ദേശം കിട്ടിയതായി റിപ്പോർട്ട് പുറത്തുവന്നത്. അതേതുടർന്ന് പല സ്‍കൂളുകളും ഇത്തരമൊരു ഭീഷണി ലഭിച്ചതായി അറിയിച്ചു. അമ്പതിലേറെ സ്കൂളുകൾക്ക് ഭീഷണി ലഭിച്ചിട്ടുണ്ട്. മിക്ക സ്‍കൂളുകളും ഉടൻതന്നെ മാതാപിതാക്കൾക്ക് വിവരം നൽകി കുട്ടികളെ വീട്ടിൽ വിട്ടു. പരീക്ഷകൾ നടന്നിരുന്ന സ്കൂളുകൾ ഇടയ്ക്കുവെച്ച് അത് റദ്ദാക്കി.

സ്കൂളുകൾ പൂർണമായും ഒഴിപ്പിച്ച്, പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് വിശദമായ അന്വേഷണം നടത്തിവരികയാണ്. അതിനിടെ ഇത് വ്യാജ ഭീഷണി ആകാനാണ് സാഥ്യതയെന്നും, പരിഭ്രാന്തിപ്പെടേണ്ട കാര്യമില്ലെന്നും ആഭ്യന്തര മന്ത്രാലയവും ഡൽഹി പോലീസും അറിയിച്ചു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page