ഷാബാദ് സെന്‍റ് അൽഫോൻസ പള്ളിയിൽ തിരുനാൾ ആഘോഷം ജൂലൈ 26 മുതൽ
- റെജി നെല്ലിക്കുന്നത്ത്
- Jul 19, 2024
- 1 min read

ന്യൂഡൽഹി: ഷാബാദ് സിറോ മലബാർ ഇടവകയിൽ വി. അൽഫോൻസയുടെ തിരുനാൾ ആഘോഷം ഈ മാസം 26 മുതൽ 29 വരെ നടക്കും. തിരുന്നാളിന് മുന്നോടിയായുള്ള നൊവേന ഇന്നുമുതൽ ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. നോബി കാലാച്ചിറയും, കൈക്കാരന്‍മാരായ ഇ.ആർ.ജോയ്, ജോബി ജോൺ എന്നിവരും അറിയിച്ചു.
തിരുനാൾ കൊടിയേറ്റ് നടക്കുന്ന ജൂലൈ 26 വെള്ളിയാഴ്ച്ചത്തെ തിരുക്കർമ്മങ്ങൾക്ക് ഫാ. നോബി കാലാച്ചിറ കാർമ്മികത്വം വഹിക്കും. ജൂലൈ 27 ശനിയാഴ്ച്ച തിരുക്കർമ്മങ്ങൾക്ക് മയൂർ വിഹാർ ഫേസ് 3 അസംപ്ഷൻ ഫൊറോന ചർച്ച് അസി. വികാരി ഫാ. തരുൺ ചെറുകാട്ടുപറമ്പിൽ നേതൃത്വം നൽകും. പ്രധാന തിരുനാൾ ദിനമായ ജൂലൈ 28 ഞായറാഴ്ച്ച തിരുക്കർമ്മങ്ങൾ വൈകിട്ട് 4 മണിക്കാണ് ആരംഭിക്കുക. സേക്രട്ട് ഹാർട്ട് തിയോളജിക്കൽ സ്റ്റഡി ഹൗസ് റെക്‌ടറും, കിങ്‌സ്‍വേ ക്യാമ്പ് ബ്ലെസ്‍ഡ് സാക്രമെന്‍റ് ചർച്ച് വികാരിയുമായ ഫാ. ഫ്രിജോ തറയിൽ ആണ് കാർമ്മികത്വം വഹിക്കുക. ആഘോഷമായ തിരുനാൾ കുർബ്ബാനയെ തുടർന്ന് പ്രദക്ഷിണവും ശിങ്കാരിമേളവും ഉണ്ടായിരിക്കും. വൈകിട്ട് 7 മുതൽ കലാ-സംസ്ക്കാരിക പരിപാടികളും, തുടർന്ന് സ്‍നേഹവിരുന്നും. ജൂലൈ 29 തിങ്കളാഴ്ച്ച മരിച്ചവരുടെ ഓർമ്മദിവസമായി ആചരിക്കും. പ്രത്യേകം ദിവ്യബലിയും ഒപ്പീസും ഉണ്ടായിരിക്കും.










Comments