top of page

ശിശു സംരക്ഷണ സമിതിയുടെ സംവാദം തിങ്കളാഴ്ച്ച രാവിലെ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jul 21, 2024
  • 1 min read


ree

മാനസികാരോഗ്യം, മനുഷ്യക്കടത്ത്, ശൈശവ വിവാഹ വിമുക്ത ഇന്ത്യ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ ഇതര സംഘടനയായ ഭാരത ശിശു സംരക്ഷണ (India Child Protection) സമിതി 22 ജൂലൈ 2024 തിങ്കളാഴ്ച്ച രാവിലെ 10:30 ന് ന്യൂഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ വച്ച് വിവിധ മതനേതാക്കൾ പങ്കെടുക്കുന്ന സംവാദം സംഘടിപ്പിക്കുകയാണ്.


ഇന്ത്യയുടെ വിവിധ വിശ്വാസധാരകളിൽപ്പെട്ട 18 മതനേതാക്കൾ ശൈശവ വിവാഹരഹിതമായ ഭാരതം യഥാർഥ്യമാക്കുന്നതിനായുള്ള ഈ ബഹുമത സംവാദത്തിനായി ഒത്തുചേരുന്നുണ്ട്. 9 മതങ്ങളിൽ നിന്നുള്ള വിശ്വാസികളും ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട് .


ശൈശവ വിവാഹരഹിത ഇന്ത്യ എന്ന വിഷയത്തെ ആസ്പ്പദമാക്കി സുപ്രീം കോടതി അഡ്വക്കേറ്റും ആക്റ്റിവിസ്റ്റുമായ ശ്രീ. ഭൂവൻ റിബു ഒരു അവലോകനം നടത്തുന്നതായിരിക്കും. സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായ അഡ്വ. ശ്രീ കെ. സി. ജോർജിന്‍റെ നിതാന്ത പരിശ്രമമാണ് ഇത് യഥാർഥ്യമാക്കിയിരിക്കുന്നത്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page