top of page

ശില്പശാല നടത്തി

  • Delhi Correspondent
  • Apr 30, 2024
  • 1 min read

29/4/2024 തിങ്കളാഴ്ച ഡൽഹി YMCA കോൺഫറൻസ് ഹാളിൽ ജസ്റ്റ്‌ റൈട്സ് അലയൻസ് എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ മാനസികാരോഗ്യരംഗത്തു പ്രവർത്തിക്കുന്നവർക്കായി ഡോ. K.C.ജോർജിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട മാനസികാരോഗ്യ ശില്പശാലയിൽ ഡൽഹി ഗവണ്മെന്റ് സ്കൂളുകളിൽ നിന്നുള്ള എഴുപതോളം കൗൺസിലർമാരും, ഡെപ്യൂട്ടി ഡയറക്ടർമാറും മറ്റു ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുകയുണ്ടായി.

NIMHANS 2019-ൽ നടത്തിയ പഠനപ്രകാരം 7.3% കുട്ടികൾ മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. വിദ്യാഭ്യാസ ഡയറക്ടറേടിന്റെ റിപ്പോർട്ട്‌ അനുസരിച്ചു ഡൽഹി സ്കൂളുകളിൽ മതിയായ മാനസികാരോഗ്യ വിദഗ്ദരുടെ ലഭ്യത കുറവ് ചൂണ്ടികാണിച്ചിട്ടുണ്ട്.കോവിഡ് 19 മഹാമാരിയുടെ പരിണത ഫലമായി കുട്ടികളിൽ വൻതോതിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ ഉയർന്നതായി ഇന്ത്യൻ ജേർണൽ ഓഫ് പീഡിയാറ്ററിക്‌സ് 2021 രേഖപ്പെടുത്തിയിട്ടുണ്ട്. ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കവേ ഇത്തരത്തിലുള്ള ശില്പശാലകൾ തുടർന്നും ഗവണ്മെന്റും ഇതര ഗവണ്മെന്റ് സ്ഥാപനങ്ങളും ചേർന്ന് നടത്തേണ്ടതിന്റെ ആവശ്യകത കംപ്ട്രോളർ ഓഡിറ്റർ ജനറൽ (Comptroller & Auditor General) പ്രിൻസിപ്പൽ ഡയറക്ടറായ ശ്രീ. സുബൂർ റഹ്മാൻ ഉദ്ബോധിപ്പിക്കുകയുണ്ടായി. IBHAS ഡയറക്ടർ ഡോ. നിമേഷ് ദേശായ് ശില്പശാലക്ക് തുടക്കമിട്ടു.ശില്പശാലയിൽ മാനസികാരോഗ്യപ്രവർത്തകർ നേരിട്ടുകൊണ്ടിരിക്കുന്ന മാനസികരോഗ്യ പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും വിലയിരുത്തുകയും വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്തു. ശില്പശാലയിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page