ശാരദാ ദേവി മകര പൊങ്കാല
- ന്യൂസ് ബ്യൂറോ , ഡൽഹി
- Feb 7
- 1 min read

എസ് എൻ ഡി പി യോഗം ഡൽഹി യൂണിയൻ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ ഈ വരുന്ന ഞായറാഴ്ച (09/02/2025) രോഹിണി ഗുരുദേവ ക്ഷേത്രത്തിൽ സകലവര പ്രദായിനിയായ ശ്രീ ശാരദാദേവിയുടെ തിരുനടയിൽ പതിനൊന്നാമത് മകര പൊങ്കാല മഹോത്സവം നടക്കുന്നത് ആയിരിക്കും.
രാവിലെ 5:30-ന് അഷ്ട ദ്രവ്യ ഗണപതി ഹോമവും, കൃത്യം 8 മണിക്ക് ഡൽഹി യൂണിയൻ, വനിതാ സംഘം ശാഖ ഭാരവാഹികളുടെ സാന്നിധ്യത്തിൽ ഭദ്രദീപം കത്തിച്ച് പൊങ്കാല ഉൽഘാടനം ചെയ്യുന്നു, പിന്നീട് സർവൈശ്വര്യ പൂജ തുടർന്ന് 9 മണിക്ക് ക്ഷേത്രം മേൽശാന്തി ശ്രീ അഖിൽ പണ്ടാര അടുപ്പിലേക്ക് അഗ്നി പകരുന്നു. 10ന് പൊങ്കാല സമർപ്പണം. ദിൽഷാദ് ഗാർഡൻ ശാഖ സെക്രട്ടറി ശ്രീമാൻ സുധീർ ന്റെ നേതൃത്വത്തിൽ ഉള്ള ഗുരുദർശനം ഭജന സമിതിയുടെ ഭജനയും ഉണ്ടായിരിക്കും. 2023-2024 അധ്യയന വർഷത്തിൽ 10-12 ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ പ്രോത്സാഹന സമ്മാന ദാനം, ഉന്നത വിദ്യാഭാസത്തിൽ മികവ് കാട്ടിയ കുട്ടികൾക്കുള്ള അവാർഡ്, അനുമോദനങ്ങൾ എന്നിവയും ഉണ്ടായിരിക്കുന്നതാണ്.










Comments