ശ്രീനാരായണഗുരുദേവ കൃതികൾ പാഠ്യ വിഷയം ആക്കണം : പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. അരുൺ കുറവത്ത് വേണുഗോപാൽ.
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jan 7
- 1 min read

ശ്രീനാരായണഗുരുദേവൻ എഴുതിയ അനുകമ്പാദശകം പോലെയുള്ള കൃതികൾ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ പാഠ്യ വിഷയം ആക്കണം എന്ന് പബ്ലിക് പ്രോസിക്യൂട്ടർ അരുൺ കുറുവത്ത് വേണുഗോപാൽ അഭിപ്രായപ്പെട്ടു. കുട്ടികളിൽ വർദ്ധിച്ചുവരുന്ന ക്രിമിനൽ വാസന ഇല്ലാതാക്കാനും, സഹജീവികളോട് അനുകമ്പയും, കാരുണ്യവും ഉളവാക്കുന്നതിന് ഗുരുദേവ കൃതികൾ പഠിപ്പിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗുരുധർമ്മ പ്രചാരണ സഭ(GDPS), ഗ്രേറ്റർ നോയിഡയും ഡൽഹി എസ്എൻഡിപി യൂണിയൻ ഗാസിയാബാദ് ശാഖയുടെയും ആഭിമുഖ്യത്തിൽ നടത്തിയ പ്രതീകാത്മക ശിവഗിരി തീർത്ഥാടന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രേറ്റർ നോയിഡ, ഉത്തര ശിവഗിരി ശ്രീനാരായണഗുരുദേവക്ഷേത്രത്തിൽ വെച്ചു നടത്തിയ പൊതുസമ്മേളനം ഗുരുധർമ്മ പ്രചാരണ സഭ, ഗ്രേറ്റർ നോയിഡ പ്രസിഡന്റ് ബിനു നാണു അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി സജീന്ദ്രൻ സ്വാഗതം ആശംസിച്ചു.

തീർത്ഥാടന വിഷയങ്ങളെക്കുറിച്ച് അഡ്വക്കേറ്റ് ഗിരീഷ് കുമാർ ( സുപ്രീം കോർട്ട് ), ഡോക്ടർ മീനാക്ഷി ബാലചന്ദ്രൻ ( ആർഎംഎൽ ഹോസ്പിറ്റൽ ഡൽഹി), കെ ആർ സദാനന്ദൻ( പ്രസിഡന്റ് ഗാസിയാബാദ് എസ്എൻഡിപി ശാഖ ), രംഗരാജൻ (സെക്രട്ടറി, ഗാസിയാബാദ് എസ്എൻഡിപി ശാഖ) എന്നിവർ പ്രസംഗിച്ചു.
ശ്രീമതി ഷീല മാളൂർ എഴുതിയ ശംഖൊലി എന്ന കവിത സമാഹാരത്തിന്റെ പുസ്തക പ്രകാശനവും നടത്തപ്പെട്ടു. പൊതുസമ്മേളനത്തിൽ ഗുരുധർമ്മ പ്രചാരണ സഭ ഗ്രേറ്റർ നോയിഡ സെക്രട്ടറി ബിജു അച്യുതൻ നന്ദി രേഖപ്പെടുത്തി










Comments