ശ്രീനാരായണ കേന്ദ്ര ഉപന്യാസ രചനാ മത്സരം സംഘടിപ്പിച്ചു.
- ന്യൂസ് ബ്യൂറോ , ഡൽഹി
- Aug 13, 2024
- 1 min read
ശ്രീനാരായണ കേന്ദ്ര ഡൽഹി 2024 ഓഗസ്റ്റ് 11-ന് വാർഷിക ഉപന്യാസ രചനാ മത്സരം സംഘടിപ്പിച്ചു. ഡൽഹിയിലെ കേരള സ്കൂൾ എംവി-3, കേരള സ്കൂൾ കാനിംഗ് റോഡ്, കേരള സ്കൂൾ വികാസ് പുരി, കേരള സ്കൂൾ ആർകെ പുരം, വിസ്ഡം പബ്ലിക് സ്കൂൾ മുനീർക്ക, ഡിഎംഎ ഏരിയ ഓഫീസ് മെഹറോളി, ശ്രീനാരായണ കേന്ദ്ര ദ്വാരക എന്നിങ്ങനെ ഡൽഹിയിലെ 7 കേന്ദ്രങ്ങളിലൂടെയാണ് മത്സരം നടന്നത്. രണ്ട് വിഭാഗങ്ങളിലായി മുന്നൂറോളം കുട്ടികൾ ഇതിൽ പങ്കെടുത്തു. ഈ മത്സരത്തിൽ പരമാവധി കുട്ടികളെ പങ്കെടുപ്പിച്ച കേരള സ്കൂൾ കാനിംഗ് റോഡിന് ഡോ.ബാബുറാം മെമ്മോറിയൽ റോളിംഗ് ട്രോഫി നൽകും. എല്ലാ വിജയികൾക്കും ക്യാഷ് പ്രൈസും മെമൻ്റോയും സർട്ടിഫിക്കറ്റും 2024 ഓഗസ്റ്റ് 25-ന് ശ്രീനാരായണ കേന്ദ്ര ഡൽഹിയുടെ ഗുരു ജയന്തി ആഘോഷ ദിനത്തിൽ സമ്മാനിക്കും.










Comments