ശ്രീകൃഷ്ണ ജയന്തി - ബാലദിനം : ആഘോഷിക്കാൻ ഒരുങ്ങി രാജ്യ തലസ്ഥാനം
- റെജി നെല്ലിക്കുന്നത്ത്
- Aug 26, 2024
- 3 min read

ഡൽഹി : നാടെങ്ങും ശോഭായാത്രകൾ
ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണ ജയന്തി - ബാലദിനം ആഘോഷിക്കാൻ രാജ്യ തലസ്ഥാനത്തു വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്.
വയനാട്ടിലെ മണ്ണിടിച്ചിലിലും മലവെള്ളപാച്ചിലിലും ജീവഹാനി സംഭവിച്ചവരുടെ ആത്മാക്കൾക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചതിനു ശേഷമാകും ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുക.
യമുന വിഹാർ മേഖല.
ലാജ് പത് നഗറിലെ ശ്രീവൽസം ബാലഗോകുലവും, ഷാലിമാർ ഗാർഡനിലെ ഹരിഗോവിന്ദ ബാലഗോകുലവും സംയുക്തമായി നടത്തുന്ന മഹാശോഭായാത്ര വൈകുന്നേരം 5 മണിക്ക് ഷാലിമാർ ഗാർഡൻ എക്സ്റ്റൻഷൻ രാധാകൃഷ്ണ മന്ദിറിൽ നിന്നും തുടങ്ങി അയ്യപ്പ സേവാ സമിതി ഹാളിൽ സമാപിക്കും,
വീര അഭിമന്യു ബാലഗോകുലത്തിന്റെ ജന്മാഷ്ടമി ആഘോഷം തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് ദിൽഷാദ് ഗാർഡൻ പി പോക്കറ്റ് ശ്രീ നാരായണ ഗുരുമന്ദിരത്തിൽ നിന്ന് ആരംഭിക്കുന്ന മഹാ ശോഭായാത്ര N പോക്കറ്റ് I പോക്കറ്റ് സായി ചൗക്ക് വഴി ദിൽഷാദ് ഗാർഡൻ അയ്യപ്പ ക്ഷേത്രത്തിൽ സമാപിക്കുകയും തുടർന്ന് ഉറിയടി, സാംസ്കാരിക സമ്മേളനം എന്നിവയോടെ ആഘോഷപരിപാടികൾ സമാപിക്കും.
ഉത്തര ഡൽഹിയിലെ സുദർശനം ബാലഗോകുലവും കൃഷ്ണധർമ്മ പരിഷത്തും ചേർന്നു നടത്തുന്ന ജന്മാഷ്ടമി ആഘോഷങ്ങൾ തിങ്കളാഴ്ച വൈകിട്ട് 4.30 ന് ആരംഭിക്കുന്നു, മാ ആദിശക്തി ധാമില് നിന്നും ശോഭായാത്രയോടൊപ്പം അലങ്കരിച്ച രഥത്തില് ഭഗവാന്റെ വിഗ്രഹവും വാദ്യമേളങ്ങളും കൃഷ്ണനും രാധയും ഗോപനും ഗോപികയുമായി മാറുന്ന കുട്ടികളും ഒക്കെയായി നീങ്ങുന്ന ശോഭായാത്ര രോഹിണി അയ്യപ്പ ക്ഷേത്രത്തില് എത്തിച്ചേരുന്നു.
മോഡൽ ടൗണിലെ തത്വമസി ബാലഗോകുലം, അശോക് വിഹാറിലെ ശ്രീ ശങ്കര ബാലഗോകുലം ബുറാടിയിലെ ശബരി ബാലഗോകുലം എന്നീ ബാലഗോകുലങ്ങൾ സംയുക്തമായി നടത്തുന്ന മഹാ ശോഭായാത്ര വൈകിട്ട് അഞ്ചിന് ബുരാരി ഗോശാല മന്ദിറിൽ നിന്നും ആരംഭിച്ചു രാധേശ്യാം മന്ദിറിൽ സമാപിക്കും. തുടർന്ന് ഉറിയടി, സാംസ്കാരിക സമ്മേളനം, പ്രസാദ വിതരണം.
ദക്ഷിണ ഡൽഹിയിലെ ആശ്രമത്ത് പാഞ്ചജന്യം ബാലഗോകുലം നടത്തുന്ന മഹാ ശോഭായാത്ര വൈകുന്നേരം 5 മണിക്ക് ആശ്രമം കമ്മ്യൂണിറ്റി ഹാളിൽ നിന്നും തുടങ്ങി ആശ്രമം മാർക്കറ്റ് വഴി മാരിയമ്മന് കോവില് വഴി തിരിച്ച് ആശ്രമം കമ്മ്യൂണിറ്റി സെൻററിൽ എത്തിച്ചേരുന്നു. തുടർന്ന് പൊതു സമ്മേളനത്തോടു കൂടി സമാപനം.
ശ്രീരാഗം എൻആർസി ശ്രീനിവാസപുരി
രാവിലെ 9 മണിക്ക് വൃക്ഷപൂജ തുടർന്ന് വൈകുന്നേരം 5 മണിക്ക് മഹാ ശോഭായാത്ര എൻആർസി കമ്മ്യൂണിറ്റി ഹാളിൽ നിന്നും പുറപ്പെട്ട് ബ്ലോക്ക് ഒന്നു മുതൽ ബ്ലോക്ക് 22 വരെ ചുറ്റി തിരിച്ച് കമ്മ്യൂണിറ്റി ഹാളിൽ എത്തി ഉറിയടി,ഭക്തിഗാനമേള എന്നിവയ്ക്കു ശേഷം സമാപനം.
നന്ദനം-കാർവർണൻ എന്നീ ബാലഗോകുലങ്ങൾ സംയുക്തമായി നടത്തുന്ന മഹാ ശോഭായാത്ര വൈകുന്നേരം 5 മണിക്ക് പുഷ്പവിഹാര് സെക്ടര് -4 ലുള്ള സന്തോഷി മാതാ മന്ദിറില് നിന്നും താലപ്പൊലി ,ചെണ്ടമേളം എന്നിവയോടുകൂടി ആരംഭിച്ച് സെക്ടർ -6 ലുള്ള ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തില് എത്തിയതിനുശേഷം ഉറിയടി , ഭാഗവത കഥാശ്രവണം , അന്നദാനം എന്നിവയോടുകൂടി സമാപിക്കുന്നു.
ദക്ഷിണ്പുരിയിലെ അമ്പാടി ബാലഗോകുലം നടത്തുന്ന മഹാ ശോഭായാത്ര വൈകുന്നേരം 5 മണിക്ക് ബ്ലോക്ക് നമ്പര് 5 ലെ രാധാകൃഷ്ണ മന്ദിരത്തില് നിന്നാരംഭിച്ച് താലപ്പൊലി , വാദ്യമേളങ്ങളോടു കൂടി ബ്ലോക്ക് നമ്പര് 20ലുള്ള ഡല്ഹി അയ്യപ്പ സേവാ സംഘത്തിന്റെ ആസ്ഥാനത്ത് എത്തിയതിനുശേഷം ഭജന , പ്രസാദ വിതരണം എന്നിവയ്ക്ക് ശേഷം സമാപിക്കും.
പാലാഴി - ബാലഗോകുലം നടത്തുന്ന മഹാ ശോഭായാത്ര വൈകുന്നേരം 5 മണിക്ക് ഡി.ഡി.എ. ജനതാ ഫ്ലാറ്റുകള്ക്ക് സമീപമുള്ള ഹനുമാന് വാടികാമന്ദിറില് നിന്നും ആരംഭിച്ച് ഒന്നാം നമ്പര് ഗേറ്റ് വഴി ഡി.ഡി.എ. മെയിന് റോഡ് വഴി തിരിച്ച് ഹനുമാന് മന്ദിരത്തില് എത്തിയതിനു ശേഷം കുട്ടികളുടെ കലാപരിപാടികളോടെ സമാപിക്കും.
ഹരീശ്രീ ബാലഗോകുലം, നോയിഡയുടെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണ ജയന്തി - ബാലദിനാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന മഹാശോഭായാത്ര ശ്രീ വിനായക & ശ്രീ കാർത്തികേയ ക്ഷേത്രം (C-30 /2 ) സെക്ടർ - 62 ൽ നിന്നും ശ്രീകൃഷ്ണ രാധാ വേഷങ്ങളുടെയും, ചെണ്ടമേളം, താലപ്പൊലി, നാമസങ്കീർത്തനം, നിശ്ചലദൃശ്യങ്ങൾ എന്നിവയുടെ അകമ്പടിയോടെ നോയിഡ അയ്യപ്പ ക്ഷേത്രത്തിൽ (C-47 സെക്ടർ - 62 ) സമാപിക്കും. തുടർന്ന് ഉറിയടി, പ്രസാദ വിതരണം ഉണ്ടായിരിക്കും. തുടർന്ന് സാംസ്കാരിക സംഘടനകളുടെ പരിപാടികൾ സമാപിക്കുന്നതാണ്.
ഗുരുഗ്രാം മേഖല
ഗുരുദ്രോണാചാര്യാ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണ ജയന്തി - ബാലദിനാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന മഹാശോഭായാത്ര സെക്ടർ -21 ശിവ മന്ദിറിൽ നിന്നാരംഭിച്ച്, ശ്രീകൃഷ്ണ രാധാ വേഷങ്ങളുടെയും, ചെണ്ടമേളം, താലപ്പൊലി, നാമസങ്കീർത്തനം, നിശ്ചലദൃശ്യങ്ങൾ എന്നിവയുടെയും അകമ്പടിയോടെ, സെക്ടർ 21 അയ്യപ്പാ മന്ദിറിൽ സമാപിക്കും. തുടർന്ന് ഉറിയടി, പ്രസാദ വിതരണം എന്നിവ ഉണ്ടായിരിക്കും. തുടർന്ന് സാംസ്കാരിക സമ്മേളനത്തിലെ പരിപാടികൾ സമാപിക്കും.
ദക്ഷിണ മദ്ധ്യ മേഖല
ആർ കെ പുരം
ബാലഗോകുലം ദക്ഷിണ മദ്ധ്യ മേഖലയിലെ രാമകൃഷ്ണ, അച്ച്യുതം, അമ്പാടി, ബാലാജി, കേശവം, വൈഷ്ണവം, നീലകണ്ഠ ബാലഗോകുലങ്ങൾ സംയുക്തമായി സംഘടിപ്പിക്കുന്ന മഹാ ശോഭായാത്രയിൽ നൂറുകണക്കിന് രാധ - കൃഷ്ണന്മാർ പങ്കെടുക്കും. തിങ്കളാഴ്ച വൈകീട്ട് നാലു മണിക്ക് ആർ.കെ. പുരം സെക്ടർ എട്ടിലെ ശിവശക്തി മന്ദിറിൽ നിന്നും മുത്തുക്കുട, ചെണ്ടമേളം, അമ്മൻകുടം, രാധാ - കൃഷ്ണ ലീല, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ
ശോഭായാത്ര ആരംഭിച്ച് ആർ.കെ. പുരം അയ്യപ്പക്ഷേത്രത്തിൽ സമാപിക്കും. ശോഭായാത്രയ്ക്ക് ശേഷം ഉറിയടി, പ്രസാദ വിതരണം, ലഘുഭക്ഷണം എന്നിവയോടെ ആഘോഷ പരിപാടികൾ സമാപിക്കും .
മെഹ്റോളി
വൃന്ദാവനം ബാലഗോകുലം, മെഹ്റോളിയുടെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച വൈകിട്ട് നാലു മണിക്ക് ശ്രീകൃഷ്ണ - രാധ വേഷങ്ങൾ , മറ്റ് പുരാണ വേഷങ്ങൾ , താലപ്പൊലി, ചെണ്ടമേളം എന്നിവയോടുകൂടി മെഹ്റോളിയെ അമ്പാടി ആക്കി കൊണ്ട് ശോഭാ യാത്ര അന്തേരിയ മോഡിൽ നിന്നും ആരംഭിച്ച് സരസ്വതി ബാൽ വിദ്യാമന്ദിർ സ്കൂൾ, വാർഡ് നമ്പർ 6 ൽ സമാപിക്കുന്നതാണ് . അതിനു ശേഷം
ഉറിയടി, പൊതുസമ്മേളനം, കുട്ടികളുടെ വിവിധ കലാപരിപാടികൾ, അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്.
പട്ടേൽ നഗർ
പാർത്ഥസാരഥി ബാലഗോകുലത്തിന്റെ ശോഭ യാത്ര തിങ്കളാഴ്ച വൈകിട്ട് 4.30 ന് ശ്രീകൃഷ്ണവേഷങ്ങൾ , രാധാ വേഷങ്ങൾ , മറ്റ് പുരാണ വേഷങ്ങൾ , താലപ്പൊലി, ചെണ്ടമേളം എന്നിവയോടെ കൂടി രഞ്ജിത് നഗറിനെ അമ്പാടി ആക്കി കൊണ്ട് ശോഭാ യാത്ര രഞ്ജിത് നഗർ ബാബ ഭൂമിക ശിവ മന്ദിറിൽ നിന്നും ആരംഭിച്ചു എഫ് ബ്ലോക്ക് - സബ്ജി മണ്ഡി - ശിവ മന്ദിർ ടി പോയിന്റ് - ബി- ബ്ലോക്ക് - മാതാ മഹാറാണി മന്ദിർ - രഞ്ജിത് നഗർ പോലീസ് സ്റ്റേഷൻ വഴി ശിവ് മന്ദിറിൽ സമാപിക്കുന്നതാണ് . അതിനു ശേഷം പൊതു സമ്മേളനം
ഉറിയടി,കുട്ടികളുടെ കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കും .
ദ്വാരക
ദ്വാരകാധീശ് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിലുള്ള ശോഭ യാത്ര തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിക്ക് ദ്വാരക സെക്ടർ -3 യിലുള്ള ബട്ടുക്ജി അപാർട്ട്‌മെന്റിലെ അമ്പലത്തിൽ നിന്നും ആരംഭിച്ചു ആറ് മണിയോടുകൂടി
ശ്രീകൃഷ്ണ (പാർത്ഥസാരഥി) ക്ഷേത്രത്തിൽ എത്തിച്ചേരുന്നതാണ്. അതിനു ശേഷം
കുട്ടികളുടെ കലാപരിപാടികൾ, ഗോപികാ നൃത്തം, ഉറിയടി ഭജന, പ്രസാദവിതരണം എന്നിവ ഉണ്ടായിരിക്കുന്നതാണ്.
മഹാവീർ എൻക്ലേവ്
രാധാമാധവം ബാലഗോകുലത്തിന്റെ നേതൃത്വത്തിലുള്ള ജന്മാഷ്ടമി ആഘോഷങ്ങൾ ദ്വാരക അയ്യപ്പക്ഷേത്രത്തിൽ വച്ച് നടക്കുന്നതാണ്. ദ്വാരക സെക്ടർ -1 ലെ മാതാറാണി മന്ദിറിൽ നിന്ന് ആരംഭിക്കുന്ന ശോഭാ യാത്ര അയ്യപ്പക്ഷേത്രത്തിൽ സമാപിച്ച് ഉറിയടി, ഗോപികാനൃത്തം, ഭജന, ലഘുഭക്ഷണം എന്നിവയോട് കൂടി ആഘോഷ പരിപാടികൾ സമാപിക്കുന്നതാണ്.
പശ്ചിമ ഡൽഹിയിൽ ഡൽഹി ക്യാന്റിൽ മഹാശോഭായാത്ര വൈകുന്നേരം 4 മണിക്ക് ദില്ലി ക്യാൻറ്റ് കാബൂൾ ലൈൻ അയ്യപ്പ ക്ഷേത്ര പരിസരത്ത് നിന്ന് തുടങ്ങി, സദർ ബസാർ, ടിഗ്രിസ് റോഡ് വഴി കാബൂൾ ലൈൻ അയ്യപ്പ ക്ഷേത്ര പരിസരത്തു സമാപിക്കും.
മായാപുരിയിൽ മഹാശോഭായാത്ര വൈകുന്നേരം 4 മണിക്ക് മായാപുരി ശ്രീരാമകൃഷ്ണ മന്ദിറിൽ നിന്നും ആരംഭിച്ചു നഗരപ്രദക്ഷിണത്തിന് ശേഷം ശ്രീരാമകൃഷ്ണ മന്ദിറിൽ തന്നെ സമാപിക്കും.
സൈനിക നഗറിൽ മഹാശോഭായാത്ര വൈകുന്നേരം 4 മണിക്ക് സൈനിക നഗർ മൻസാരം പാർക്ക് ശിവക്ഷേത്രത്തിൽ നിന്നും ആരംഭിച്ചു നഗരപ്രദക്ഷിണം ചെയ്തു ഗുലാബ് ബാഗ് നവാദ മെട്രോ സ്റ്റേഷൻ പരിസരത്തു സമാപിക്കും.
വികാസ് പുരിയിൽ മഹാശോഭായാത്ര വൈകുന്നേരം 4 മണിക്ക് വികാസ്‌പുരി എം ബ്ലോക്ക് ഹനുമാൻ മന്ദിറിൽ നിന്നും ആരംഭിച്ചു നഗരപ്രദക്ഷിണം ചെയ്തു സൈറ്റ് 3 മൂകാംബിക മന്ദിറിൽ സമാപിക്കും.
ഹരിനഗറിൽ മഹാശോഭായാത്ര വൈകുന്നേരം 4 മണിക്ക് ഹരിനഗർ രാം മന്ദിറിൽ നിന്നും ആരംഭിച്ചു നഗരപ്രദക്ഷിണം ചെയ്തു രാം മന്ദിറിൽ തന്നെ സമാപിക്കും.
ഹസ്താലിൽ മഹാശോഭായാത്ര വൈകുന്നേരം 4 മണിക്ക് ഹസ്താൽ ഗ്രൂപ്പ് 1 ശിവമന്ദിറിൽ നിന്നും ആരംഭിച്ചു നഗരപ്രദക്ഷിണം ചെയ്തു ഹസ്താൽ അയ്യപ്പ പാർക്കിൽ സമാപിക്കും.










Comments