top of page

വർണ വിസ്‌മയമായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം

  • റെജി നെല്ലിക്കുന്നത്ത്
  • Apr 16, 2024
  • 1 min read

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ സ്ഥാപക ദിനാഘോഷം ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ ശരണ്യാ സന്തോഷും റിഫ്‌സാന ഇക്ബാലും ആലപിച്ച പ്രാർത്ഥനാ ഗീതത്തോടെ ആരംഭിച്ചു.

ഡിഎംഎ പ്രസിഡൻ്റ് കെ രഘുനാഥിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ സ്വാഗതംആശംസിച്ചു. വിദേശകാര്യ മന്ത്രാലയത്തിലെ വികെ ഗോകുൽ ഐഎഫ്എസ് മുഖ്യാതിഥിയും സബ് ഡിവിഷണൽ മജിസ്ട്രേറ്റ് സെൽവരാജ് വിശിഷ്ടാതിഥിയുമായിരുന്നു. വൈസ് പ്രസിഡൻ്റും പ്രോഗ്രാം കൺവീനറുമായ കെവി മണികണ്ഠൻ കൃതജ്ഞത പറഞ്ഞു. വൈസ് പ്രസിഡന്റ് കെജി രഘുനാഥൻ നായർ, അഡീഷണൽ ജനറൽ സെക്രട്ടറി എ മുരളീധരൻ, ചീഫ് ട്രെഷറർ മാത്യു ജോസ്, അഡീഷണൽ ട്രെഷറർ പിഎൻ ഷാജി, ഇന്റെർണൽ ഓഡിറ്റർ കെവി ബാബു, അഡീഷണൽ ഇന്റെർണൽ ഓഡിറ്റർ ലീനാ രമണൻ, രാഹുൽ സിംഗ് റാവത് തുടങ്ങിയവർ പങ്കെടുത്തു.

ഡിഎംഎയുടെ മുൻ ജനറൽ സെക്രട്ടറി ശ്രീ പിജെ വർഗീസ്, മുൻ ജനറൽ സെക്രട്ടറി പരേതനായ സി എൽ ആന്റണി യുടെ ഭാര്യ ശ്രീമതി ലൂസി ആന്റണി, ശ്രീ ദിനേശ് ഭട്ട് എന്നിവരെ ചടങ്ങിൽ പൊന്നാട അണിയിച്ചു. കുമാരി വീണാ എസ് നായർ ആയിരുന്നു അവതാരക.

ഡിഎംഎയുടെ 75-മത് വാർഷികത്തോടനുബന്ധിച്ചു പ്രകാശനം ചെയ്യുന്ന സുവനീറിന്റെ പരസ്യങ്ങൾക്കുള്ള അഭ്യർത്ഥനയും മുഖ്യാതിഥിക്ക്‌ കൈമാറി. കൂടാതെ മലയാളികൾക്കായി ജസോലയിലെ പസിഫിക് മാൾ നൽകുന്ന സമ്മാന കൂപ്പണുകളുടെ ഉദ്ഘാടനവും ചടങ്ങിൽ നിർവഹിച്ചു.

തുടർന്ന് ഡിഎംഎ-കലാഭവൻ കുട്ടികൾ അവതരിപ്പിച്ച വാദ്യ വൃന്ദം, ഗുരു ശിവദാസിന്റെ ശിക്ഷണത്തിൽ ഡിഎംഎ പടിഞ്ഞാറൻ മേഖലയുടെ ഇൻവോക്കേഷൻ, ഗുരു ഡോ നിഷാ റാണിയുടേയും ഗുരു മേഘാ നായരുടെയും ശിക്ഷണത്തിൽ കുട്ടികൾ അവതരിപ്പിച്ച സെമി ക്ലാസിക്കൽ ഡാൻസ്, ആർ കെ പുരം ഏരിയയുടെ യുവജന വിഭാഗം അവതരിപ്പിച്ച സിനിമാറ്റിക് ഫ്യൂഷൻ എന്നിവ 'വർണ വിസ്മയ സന്ധ്യ'ക്ക് മിഴിവേകി. അജികുമാർ മേടയിൽ ആയിരുന്നു അവതാരകൻ. സ്നേഹ ഭോജനത്തോടെയാണ് പരിപാടികൾ സമാപിച്ചത്.

コメント

5つ星のうち0と評価されています。
まだ評価がありません

評価を追加
bottom of page