top of page

വരൻ അറസ്റ്റിൽ: വധു കണ്ണീരോടെ സ്റ്റേഷനിൽ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 4 days ago
  • 1 min read

ഭോപ്പാലിൽ കല്യാണ മണ്ഡപത്തിൽ ചടങ്ങുകൾ പുരോഗമിക്കുമ്പോഴാണ് വധുവിനെയും അതിഥികളെയും ഞെട്ടിച്ച സംഭവം. വേദിയിലേക്ക് പോലീസ് സംഘം ഇരച്ചു കയറി വരനെ വിലങ്ങുവെച്ചു. പല കേസുകളിൽ പോലീസ് തിരയുന്ന ഗുണ്ടാനേതാവായിരുന്നു വരൻ. ആകാശ് നീലകണ്ഡ് എന്ന ഗുണ്ടാ നേതാവിനെതിരെ കൊലപാതകവും തട്ടിക്കൊണ്ടു പോകലും അടക്കം 32 കേസുകളാണ് നിലവിലുള്ളത്.


കൈകളിലെ മൈലാഞ്ചിയും ആടയാഭരണങ്ങളുമായി നിലവിളിച്ച് പോലീസ്റ്റ് സ്റ്റേഷനിലെത്തിയ വധു ചടങ്ങുകൾ പൂർത്തിയാക്കാൻ അനുവദിക്കണമെന്ന് കരഞ്ഞു പറഞ്ഞെങ്കിലും വിലപ്പോയില്ല. താലികെട്ട് പോലീസ് സ്റ്റേഷനിൽ അനുവദിക്കണമെന്ന അപേക്ഷയും പോലീസ് തള്ളി.

ആറ് വർഷമായി പ്രണയത്തിലായിരുന്നിട്ടും വരന്‍റെ ഗുണ്ടാ വിളയാട്ടങ്ങളെക്കുറിച്ച് തനിക്കൊന്നും അറിയില്ലായിരുന്നുവെന്നാണ് വധു സീമ പറഞ്ഞത്.

Recent Posts

See All
ഡിഎംഎ ജനക് പുരി ഏരിയ വാർഷിക പൊതുയോഗം മാർച്ച് 29-ന്

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ, ജനക്പുരി ഏരിയയുടെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും 2026 മാർച്ച് 29 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3:30-ന് ഡിഎംഎയുടെ ഏരിയ ഓഫീസായ ഉത്തം നഗർ, ഇന്ദ്രാ പാർക്ക് ഗല

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page