ഡി എം എ വികാസ്പുരി ഹസ്തൽ ഏരിയ വനിതാ ദിനാഘോഷം
- ന്യൂസ് ബ്യൂറോ , ഡൽഹി
- 18 hours ago
- 1 min read

ഡി എം എ വികാസ്പുരി ഹസ്തൽ ഏരിയ വനിതാ ദിനാഘോഷം വളരെ ഭംഗിയായി വികാസ്പുരി കേരളം സ്കൂളിൽ വച്ച് കൊണ്ടാടി. മുഖ്യാതിഥി Dr എം ബീന IAS, ഡി എം എ പ്രസിഡന്റ് ശ്രീ രഘുനാഥ്, വൈസ് പ്രസിഡന്റ് കെ വി മണികണ്ഠൻ, രാഘുനാഥൻ നായർ, ചീഫ് ട്രെഷറർ മാത്യു ജോസ്, ഏരിയ ചെയർമാൻ വെങ്കിടാചലം ,ഏരിയ സെക്രട്ടറി ശ്രീകുമാർ പിള്ളൈ , വനിതാ വിഭാഗം കൺവീനർ സിന്ധു അനിൽ , ഏരിയ ട്രെഷറർ ജയന്ത് ജയദേവൻ എന്നിവർ പ്രസംഗിച്ചു. ഫാദർ റവ റെന്നി വര്ഗീസ്, എബനേസർ മാർത്തോമാ ചർച് ക്രിസ്മസ് നവ വത്സര വനിതാ ദിന സന്ദേശം നൽകി. ഈ അവസരത്തിൽ നടന്ന സ്ത്രീ ശാക്തീകണം മുന്നോട്ടു വയ്ക്കുന്ന പ്രദാന ലക്ഷ്യങ്ങൾ എന്ന വിഷയം ആസ്പദമാക്കി നടന്ന ചർച്ചയിൽ ശ്രീമതി സുനില ടോണി, സംരംഭക, വികാസ്പുരി കേരളം സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീമതി ബിന്ദു പിള്ളൈ, കേരള സ്കൂൾ ടീച്ചേർസ്, രാധിക രാജശേഖരൻ, സിന്ധു സുരേഷ് ,സജിന, ഭാഗ്യലക്ഷ്മി എന്നിവർ പങ്കെടുത്തു.
മുതിർന്ന 'അമ്മ മാരെയും, സമൂഹത്തിൽ പല തലത്തിൽ ഉള്ള വനിതകളെ ആദരിച്ചു. സമൂഹ സേവനത്തിനു സാബു കെ സി യെ ആദരിച്ചു. Dr ബീന IAS പുതിയ തയ്യൽ ക്‌ളാസ് ഉൽഘടനം ചെയ്തു. വനിതാ വിഭാഗം ജോയിന്റ് കൺവീനർ ഫിലോമിന മാത്യു നന്ദി പ്രകാശനം നടത്തി. ശേഷം അത്താഴ വിരുന്നോടു കൂടി യോഗം പിരിഞ്ഞു.



Comments