വരലക്ഷ്‍മിയുടെ വിവാഹത്തിന് പ്രധാനമന്ത്രിക്കും ക്ഷണം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jun 29, 2024
- 1 min read

തെന്നിന്ത്യൻ നടി വരലക്ഷ്‍മി ശരത്‍കുമാറിന്‍റെ വിവാഹം ജൂലൈ 2 ന് തായ്‌ലാന്‍റിൽ നടക്കുമെന്ന് തെലുങ്ക് മീഡിയ റിപ്പോർട്ട് ചെയ്തു. നിക്കൊളായ് സച്ച്‍ദേവാണ് വരൻ. വരലക്ഷ്‍മിയും നിക്കൊളായും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് ക്ഷണക്കത്ത് നൽകി. അഛൻ ശരത്‍കുമാറും അമ്മ രാധികയും ഒപ്പമുണ്ടായിരുന്നു. ധനകാര്യമന്ത്രി നിർമ്മല സീതാരാമനും ക്ഷണമുണ്ട്. നേരത്തെ അവർ കമൽ ഹാസൻ, രജനീകാന്ത്, അനുപം ഖെർ മുതലായ പ്രമുഖരെയും നേരിൽ കണ്ട് ക്ഷണിച്ചിരുന്നു.
കസബ, കാറ്റ്, മാസ്റ്റർപീസ് മുതലായ ചിത്രങ്ങളിലൂടെ മലയാളികൾക്കും സുപരിചിതയാണ് വരലക്ഷ്‍മി.










Comments