top of page

വന്ദ്യ ഫാ. പ്രൊഫ. പി. എ. ശമുവേൽ അച്ചൻ അനുസ്‌മരണം നവംബർ 24 ഞായർ 2:30 ന്

  • Writer: VIJOY SHAL
    VIJOY SHAL
  • Nov 21, 2024
  • 1 min read
ree

തണ്ണിത്തോട്: പത്തനംതിട്ട ജില്ലയുടെ മലയോര കുടിയേറ്റ കർഷകഗ്രാമമായ തണ്ണിത്തോടിന്റെ ആത്മീയ ആചാര്യനായിരുന്നു പണിക്കത്തറയിൽ പ്രൊഫ. പി. എ. ശമുവേലച്ചൻ. 1964-ൽ തണ്ണിത്തോട്ടിൽ ഓർത്തഡോക്സ് ഇടവകയുടെ വൈദികനായി വന്നതെങ്കിലും അത് മലയോര മേഖലയായ തണ്ണിത്തോടിൻ്റെ സർവതോമുഖമായ വികസനത്തിന് വഴി തെളിക്കുന്നതായി മാറുകയാണ് ഉണ്ടായത്. പത്തനംതിട്ട കതോലിക്കേറ്റ് കോളജിലെ സുറിയാനി അദ്ധ്യാപകനായിരുന്ന അച്ചൻ വിദ്യാഭ്യാസപരമായും, സാമൂഹികമായും ഏറെ പിന്നോക്കം നിന്ന തണ്ണിത്തോടിന്റെ സമഗ്രപുരോഗതിക്കായി 1985 ൽ പുല്ലുമേഞ്ഞ ആശ്രമം സ്ഥാപിച്ച് തണ്ണിത്തോട്ടിൽ സ്ഥിര താമസമാക്കി.


വന്ദ്യ ഫാ. പ്രൊഫ. പി. എ. ശമുവേൽ അച്ചൻ വിടപറഞ്ഞിട്ട് കാൽനൂറ്റാണ്ട് പിന്നിടുമ്പോൾ കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോൺ, തണ്ണിത്തോട് പഞ്ചായത്തിലെ ക്രൈസ്‌തവ ദേവാലയങ്ങളുടെ ആഭിമുഖ്യത്തിൽ നവംബർ 24 ഞായറാഴ്‌ച 2.30ന് പ്രൊഫ. പി. എ. ശമുവേൽ അച്ചൻ അനുസ്‌മരണ സമ്മേളനം നടത്തുന്നു. പ്രസ്തുത സമ്മേളനത്തിൽ വന്ദ്യ പ്രൊഫ. പി.എ.ശമുവേലച്ചൻ്റെ പേരിലുള്ള ശ്രേഷ്ഠ അദ്ധ്യാപക അവാർഡ് ദാനവും നടത്തപ്പെടുന്നു. ബഹു ആരോഗ്യ വനിതാ-ശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ തിരുമേനിമാരായ അഭിവന്ദ്യ കുറിയാക്കോസ് മാർ ക്ലിമ്മീസ് വലിയ മെത്രാപ്പോലിത്ത, കെസിസി യുടെ പ്രസിഡൻ്റ് അഭിവന്ദ്യ അലക്‌സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലിത്ത, അഭിവന്ദ്യ സാമുവൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത, അഭിവന്ദ്യ ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത, വെരി റവ. ജോർജ്ജ് മാത്യു (വികാരി ജനറൽ) അഡ്വ അടൂർ പ്രകാശ് എം.പി. അഡ്വ. ജെനിഷ്‌കുമാർ എം.എൽ.എ കെ.സി.സി. ജനറൽ സെക്രട്ടറി അഡ്വ ഡോ പ്രകാശ് പി. തോമസ് തുടങ്ങിയ മത സാമൂഹ്യ സാംസ്‌കാരിക ബഹു വൈദികശ്രേഷ്ഠർ കെസിസി കേന്ദ്ര ഭാരവാഹികൾ പങ്കെടുക്കും എന്ന് ഭാരവാഹികൾ പ്രസ്തവനയിൽ അറിച്ചു.

ree

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page