top of page

വടക്കിൻ്റെ മഞ്ഞിനിക്കരയിൽ പെരുന്നാൾ സമാപിച്ചു; കാൽനട തീർത്ഥയാത്രയിൽ പങ്കെടുത്ത് ആയിരങ്ങൾ.

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Feb 4
  • 1 min read
ree

ന്യൂഡൽഹി : പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലീയാസ് തൃതീയൻ ബാവയുടെ തിരുശേഷിപ്പിനാൽ അനുഗ്രഹിതമായ വടക്കിന്റെ മഞ്ഞിനിക്കരയായ ന്യൂഡൽഹി ഛത്തർപൂർ സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ മഹാ പരിശുദ്ധനായ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതിയൻ പാത്രീയർക്കിസ് ബാവയുടെ ദുഖ്റോനോ പെരുന്നാളിലേക്ക് വന്ന കാൽനട തീർത്ഥയാത്രയെ ഛത്തർപൂരിന്റെ പ്രധാന കവാടത്തിൽ മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. മോർ സ്തേഫാനോസ് ഗീവർഗീസ് മെത്രാപ്പോലീത്തായും, വികാരിയും, ഭരണ സമിതി അംഗങ്ങളും, ഇടവക ജനങ്ങളും ചേർന്ന് സ്വീകരിച്ച് താളമേളങ്ങളുടെ അകമ്പടിയോടെ പള്ളിയിലേക്ക് ആനയിച്ചു.


തുടർന്ന് വി. മൂന്നിൻമേൽ കുർബ്ബാന അഭിവന്ദ്യ ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമ്മികത്വത്തിലും, ഡൽഹി ഭദ്രാസനത്തിലെ ബഹു.വൈദീക ശ്രേഷ്ഠരുടെയും, ബഹു. എൽദോസ് വർഗ്ഗീസ് ചീരകതോട്ടത്തിൽ (വയനാട്) അച്ചന്റെയും സഹകാർമ്മികത്വത്തിലും നടത്തപ്പെട്ടു.


പരിശുദ്ധനായ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതിയൻ പാത്രീയർക്കിസ് ബാവയുടെ ദുഖ്റോനോ പെരുന്നാളിൽ രാജ്യ തലസ്ഥാനത്ത് നടക്കുന്ന ഏറ്റവും ദീർഘമേറിയ കാൽനട തീർത്ഥയാണിത്. 2025 ഫെബ്രുവരി 1, 2 (ശനി, ഞായർ) തീയതികളിലായിരുന്നു പരി. ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 93 -ാമത് ദുഖ്റോനോയും, 22-ാമത് കാൽനട തീർത്ഥയാത്രയും, ഇടവകയുടെ സിൽവർ ജൂബിലി ആഘോഷവും നടത്തിയത്.

ree

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page