വേൾഡ് മലയാളി കൗൺസിൽ യു.പി. പ്ലസ് പ്രോവിൻസിന്റെ പുതിയ സാരഥികൾ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Mar 5
- 1 min read

നോയിഡ: ജീവകാരുണ്യ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസ-സാംസ്കാരിക മേഖലകൾ, സാമൂഹ്യപരിപാലനം എന്നിവയിലൂടെ മലയാളി സമൂഹത്തിന് സേവനമനുഷ്ഠിക്കാൻ വേൾഡ് മലയാളി കൗൺസിൽ യു.പി. പ്ലസ് പ്രോവിൻസ് പുതിയ ഭാരവാഹികളുടെ നേതൃത്വത്തിൽ തയ്യാറെടുത്തിരിക്കുന്നു. സോമർവൈൽ സ്കൂൾ, നോയ്ഡ സെക്ടർ 22-ൽ നടന്ന ജനറൽ ബോഡി സമ്മേളനത്തിൽ 2025-27 കാലയളവിലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. വൈകീട്ട് 6:30 മുതൽ നടന്ന ചടങ്ങിൽ മുൻ ചെയർമാൻ ബഹുമാനപ്പെട്ട മുരളീധരൻ പിള്ള, മുൻ പ്രസിഡന്റ് അലക്സാണ്ടർ ഡാനിയേൽ എന്നിവർ സന്ദേശങ്ങൾ നൽകുകയും പുതിയ സാരഥികൾക്ക് അഭിനന്ദനങ്ങൾ അർപ്പിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ബഹുമാനപ്പെട്ട റോണി വി. സ്കറിയയുടെ മേൽനോട്ടത്തിൽ നടത്തപ്പെട്ടു.
പുതിയ ഭാരവാഹികൾ: ചെയർമാൻ: ഗിരീഷ് വർഗീസ്, പ്രസിഡന്റ്: റോയ് ടി. തോമസ്, ജനറൽ സെക്രട്ടറി: ലിയോ പോൾ, ട്രഷറർ: വർഗീസ് തോമസ്.
സമ്മേളനത്തിൽ മുൻ ഭാരവാഹികൾ പ്രവർത്തന അനുഭവങ്ങൾ പങ്കുവച്ചു. . സമ്മേളനത്തിൽ ഹാജരായ അംഗങ്ങൾക്കും സംഘടനാ പ്രവർത്തകർക്കും നന്ദി പ്രകടിപ്പിച്ചുകൊണ്ട് ചടങ്ങുകൾ സമാപിച്ചു.




Comments