വേൾഡ് മലയാളീ കൌൺസിൽ ഡൽഹി പ്രോവിൻസിൻറെ വാർഷികവും തിരഞ്ഞെടുപ്പും.
- ന്യൂസ് ബ്യൂറോ , ഡൽഹി
- Feb 4
- 1 min read

വേൾഡ് മലയാളീ കൌൺസിൽ ഡൽഹി പ്രോവിൻസിൻറെ വാർഷിക ആഘോഷവും തിരഞ്ഞെടുപ്പും നടന്നു. ആർ കെ പുരത്തുള്ള ഡൽഹി മലയാളീ അസ്സോസിയേഷന്റെ കോൺഫറൻസ് ഹാളിൽ നടന്ന വാർഷിക യോഗത്തിൽ ഉപദേശക സമിതി അംഗങ്ങളായ ജോൺ ഫിലിപ്പോസ്, ബാബു പണിക്കർ, ജോർജ് കള്ളിവയലിൽ, എൻ അശോകൻ, രാജൻ സ്കറിയാ എന്നിവർ പങ്കെടുത്തു.പ്രസ്തുത യോഗത്തിൽ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ടും കണക്കുകളും പുതിയ വർഷത്തേക്കുള്ള ബഡ്ജറ്റും അവതരിപ്പിച്ചു.
ഡൽഹിപ്രോവിൻസിന്റെ 2025-26, 2026-27 വർഷങ്ങളിലേക്കുള്ള ഭരണ സമിതിയുടെ തിരഞ്ഞെടുപ്പും നടന്നു. പുതിയ ഭാരവാഹികളായി ചെയർമാൻ - മാനുവൽ മെഴുകനാൽ, പ്രസിഡന്റ് - ജോർജ് കുരുവിള, ജനറൽ സെക്രട്ടറി - രമേഷ് കോയിക്കൽ, ട്രഷറർ - സജി തോമസ്, വൈസ് ചെയർമാൻമാർ - ജയകുമാർ നായർ, എൻ ജി പിള്ള, സാക്ക് വർഗീസ്, വൈസ് പ്രെസിഡന്റുമാർ - ഡോ. അമിത് ജോർജ്, ജോജോ മാത്യു, ജോയിന്റ് സെക്രട്ടറി - അജിത് നായർ, ജോയിന്റ് ട്രഷറർ - സജി കുമാർ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.











Comments