വേൾഡ് മലയാളി കൗൺസിൽ ഡൽഹി എൻ.സി.ആർ. പ്രൊവിൻസുകളുടെ സംയുക്ത ഓണാഘോഷം പ്രൗഢഗംഭീരമായി നടന്നു

ന്യൂഡൽഹി: വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യു.എം.സി.) ഡൽഹി, NCR പ്രൊവിൻസുകളുടെ നേതൃത്വത്തിൽ ഉത്തർപ്രദേശ്, ഹരിയാന, നോർത്ത് ഡൽഹി, ഈസ്റ്റ് ഡൽഹി, വെസ്റ്റ് ഡൽഹി, സൗത്ത് ഡൽഹി എന്നീ പ്രൊവിൻസുകൾ സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ അരങ്ങേറി. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് സെക്ടർ 8 ആർ കെ പുരം കേരള സ്കൂളിൽ ആരംഭിച്ച ആഘോഷപരിപാടികൾ പ്രശസ്ത സിനിമാ നടനും സംവിധായകനും നിർമ്മാതാവുമായ അജയകുമാർ (ഗിന്നസ് പക്രു) ഉദ്ഘാടനം ചെയ്തു.

ഡബ്ല്യു.എം.സി. ഗ്ലോബൽ വൈസ് പ്രസിഡന്റ് ശ്രീ. ഡൊമിനിക് ജോസഫ്, ജനറൽ സെക്രട്ടറി ഷിജു ജോസഫ്, പ്രോഗ്രാം ജനറൽ കൺവീനറും ഉത്തർപ്രദേശ് പ്രൊവിൻസ് പ്രസിഡന്റുമായ മുരളീധരൻ പിള്ള തുടങ്ങിയവർ നേതൃത്വം നൽകിയ ചടങ്ങിൽ, ഇന്ത്യ റീജിയൻ പ്രസിഡന്റ് ശശിധരൻ, ബെൻജോ ജോസ് ഐ.എ.എസ്., കെ.പി. മേനോൻ, എം.കെ.ജി. പിള്ള, കെ.ആർ. മനോജ്, ബാബു പണിക്കർ, WMC ബാംഗ്ളൂർ പ്രസിഡന്റ് സോമശേഖരൻ തുടങ്ങിയവർ ആശംസാ പ്രസംഗങ്ങൾ നടത്തി. പ്രശസ്ത കലാകാരനും മ്യൂസിയോളജിസ്റ്റും ആയ ശില്പി ജോൺ ഫിലിപ്പോസിന്റെ ലൈവ് പെയിന്റിംഗ് WMC യ്ക്കു സമ്മാനിച്ചു.

.



Comments