top of page

ഡിഎംഎ വസുന്ധര എൻക്ലേവ് ഏരിയയുടെ ഓണാഘോഷം

ന്യൂസ് ബ്യൂറോ , ഡൽഹി
8 hours ago
1 min read

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ വസുന്ധര എൻക്ലേവ് ഏരിയയുടെ ഓണാഘോഷം സെപ്റ്റംബർ 26 ശനിയാഴ്ച രാവിലെ 10 മണിക്ക് മഹാരാജ അഗ്രസെൻ കോളേജ് ഓഡിറ്റോറിയത്തിൽ നടത്തി.

ഏരിയ ചെയർമാൻ മുരളീധരൻ പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന സാംസ്‌കാരിക സമ്മേളത്തിൽ ഡിഎംഎ പ്രസിഡന്റ്‌ കെ രഘുനാഥ് ഉദ്ഘാടനം ചെയ്തു. ദൂരദർശന്റെ മുൻ ഡയറക്ടർ ജനറലും ഇന്ത്യൻ രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറിയും നിലവിൽ സെന്റർ ഫോർ ക്രീയേറ്റീവ് ഇക്കോണമി ആൻഡ് പബ്ലിക് പോളിസി (സി-സിഇപിപി), എൻഐടി കോഴിക്കോട്-ൽ പ്രൊഫസർ ഓഫ് പ്രാക്ടീസ് & ചെയർപേഴ്സണുമായ കെ സതീഷ് നമ്പൂതിരിപ്പാട് ഐഐഎസ് (റിട്ട.) മുഖ്യാതിഥിയായിരുന്നു. മുനിസിപ്പൽ കൗൺസിലർ മുനീഷ് ഡേധാ, ഡിഎംഎ ചീഫ് ട്രഷറർ മാത്യു ജോസ്, അഡിഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി, ഏരിയ സെക്രട്ടറി പ്രീതാ രമേശ്‌, എസ് രാധിക, സി കെ ശ്രീജ, പ്രോഗ്രാം കൺവീനർ സുജാത ഈശ്വർ തുടങ്ങിയവർ.. തുടർന്ന് വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. ഓണ സദ്യയോടുകൂടിയാണ് ചടങ്ങുകൾ സമാപിച്ചത്..

Recent Posts

See All
നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല സെപ്റ്റംബർ 30 ബുധനാഴ്ച്ച

ന്യൂ ഡൽഹി: നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല 2026 സെപ്റ്റംബർ 30 ബുധനാഴ്ച്ച നടത്തപ്പെടും. രാവിലെ 5:30-ന് നിർമ്മാല്യ ദർശനം. തുടർന്ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. ക്ഷേ

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page