വേൾഡ് അവർ ഹോം-ഡൽഹി ഇൻ്റർഫെയ്ത്ത് മീറ്റ്-2024. ഡിസംബർ 8 ഞായർ ഡൽഹി രാമകൃഷ്ണ ആശ്രമത്തിൽ.
- VIJOY SHAL
- Nov 22, 2024
- 1 min read

ഡൽഹി: ആലുവാ അദ്വൈതാശ്രമത്തിൽ 1924-ൽ ശ്രീനാരായണഗുരുവിൻ്റെ ആശീർവ്വാദത്താൽ സംഘടിപ്പിക്കപ്പെട്ട സർവ്വമതസമ്മേളനത്തിൻ്റെ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി ഡൽഹി രാമകൃഷ്ണാശ്രമത്തിൽ വേൾഡ് അവർ ഹോം-ഡൽഹി ഇൻ്റർഫെയ്ത്ത് മീറ്റ്-2024 എന്ന നാമധേയത്തിൽ
വൈജ്ഞാനികസദസ്, സ്റ്റുഡൻ്റ്സ് പാർലമെൻ്റ്, കൃതികളുടെ ആലാപനം
എന്നിവ സംഘടിപ്പിക്കും. ശിവഗിരിമഠം, പാഞ്ചജന്യംഭാരതം, ഡൽഹി ശ്രീനാരായണകേന്ദ്രം, ഗുരുധർമ്മപ്രചരണട്രസ്റ്റ്-നോയിഡ, എന്നീ പ്രസ്ഥാനങ്ങളുടെ സംയുക്താഭിമുഖ്യത്തിലാണ് സംഘാടനം നിർവ്വഹിക്കുന്നത്.
രാമകൃഷ്ണ ആശ്രമത്തിലെ ശാരദ ഓഡിറ്റോറിയത്തിൽ ഡിസംബർ 8 ഞായർ വൈകുന്നേരം 4 മണിയ്ക്ക് നടക്കുന്ന ചടങ്ങിൽ ഡൽഹി ശ്രീനാരായണ കേന്ദ്രം പ്രസിഡൻ്റ് , ശ്രീമതി.ബീനാ ബാബുറാം *അദ്ധ്യക്ഷത വഹിക്കു.
ബഹു. അറ്റോർണി ജനറൽ ഫോർ ഇൻഡ്യാ, അഡ്വ.ആർ.വെങ്കിടരമണി ശതാബ്ദിയാഘോഷപരിപാടികളുടെ സമുദ്ഘാടനം നിർവ്വഹിക്കും.
ശിവഗിരി മഠം പ്രസിഡൻ്റ്, ബ്രഹ്മശ്രീ സച്ചിദാനന്ദസ്വാമികൾ മുഖ്യപ്രഭാഷണം നിർവ്വഹിക്കും.
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല മുൻ പ്രൊഫസർ ഡോ.എം.വി.നടേശൻ ആമുഖഭാഷണവും, പാഞ്ചജന്യം ഭാരതം ദേശീയ ചെയർമാൻ ഡോ.ടി.പി.ശശികുമാർ മുഖ്യഭാഷണവും നിർവ്വഹിക്കും.
ആചാര്യ സുശീൽ മുനി ഫൗണ്ടേഷൻ സ്ഥാപക ചെയർമാൻ, ആചാര്യശ്രീ വിവേക് മുനിജി, ജൂദ ഹൈസം സിനഗോഗ് ഹോണ:സെക്രട്ടറിയും പുരോഹിതനുമായ എസകിയേൽ ഐസക്ക് മാലേകർ,
ബഹായിസ് ഓഫ് ഇൻഡ്യാ ആത്മീയ അസംബ്ളി യുടെ നാഷണൽ ഡയറക്ടർ നീലാക്ഷി രാജ്ഘൗവ്വാ,കൊൽക്കത്ത മാതാ അമൃതാനന്ദമയീ ആശ്രമത്തിലെ സ്വാമി വിജയാമൃതാനന്ദപുരി ,ഡൽഹി രാമകൃഷ്ണ മിഷൻ സെക്രട്ടറി സ്വാമി സർവ്വലോകാനന്ദ,ഡൽഹി വാത്മീകിമന്ദിറിലെ മഹാമണ്ഡലേശ്വർജി, സ്വാമി കൃഷ്ണ വിദ്യാർത്ഥി മഹാരാജ്,
എന്നിവർ ശതാബ്ദിയാഘോഷങ്ങൾക്ക് അനുഗ്രഹാശിസ്സുകൾ അർപ്പിച്ച് സംസാരിക്കും.
പാഞ്ചജന്യം ഭാരതം വർക്കിംഗ് ചെയർമാൻ ആർ.ആർ.നായർ ജനറൽ സെക്രട്ടറി വിനോദ്കുമാർ കല്ലേത്ത് ഗുരുധർമ്മപ്രചരണസഭ ഉപദേശകസമിതി വൈസ് ചെയർമാൻ അഡ്വ.വി.കെ.മുഹമ്മദ് ഡൽഹി എൻ.എസ്.എസ്. വൈസ് പ്രസിഡൻ്റും AlMA ചെയർമാനുമായ ശ്രീ.ബാബു പണിക്കർ AlMA ജനറൽ സെക്രട്ടറി ശ്രീ.കെ.ആർ.മനോജ് പാഞ്ചജന്യം ഭാരതം വൈസ് ചെയർമാൻ ശ്രീ.ജയകുമാർ നായർ തന്ത്രിയും ജ്യോതിഷ പണ്ഡിതനുമായ ഡോ.ടി.എസ്.വിനീത് ഭട്ട് DMA പ്രസിഡൻ്റ് ശ്രീ.കെ.രഘുനാഥ്
ഡോ ഫാദർ റോബി കണ്ണൻചിറ കേരള ക്ഷേത്രസമന്വയസമിതി വർക്കിംഗ് ചെയർമാൻ ശ്രീ.കുടശ്ശനാട് മുരളി ഹരിവരാസനം ട്രസ്റ്റ് ഡൽഹി ജനറൽ സെക്രട്ടറി ശ്രീ.പി.ശശി എന്നിവർ ആശംസകൾ അർപ്പിക്കും.
സർവ്വശ്രീ. സി.ചന്ദ്രൻ, കണ്ണൻ ആചാര്യ, പീതാംബരൻ അയ്യപ്പൻ, സി.ജി.ആർ.നായർ,, ഡോ.ഷൈനി മുരളീധരൻ മുംബൈ, എന്നിവരെ ചടങ്ങിൽ ആദരിക്കും.
ശ്രീനാരായണഗുരുവിൻ്റെ സർവ്വമതസമന്വയ ദർശനം, ആദ്ധ്യാത്മിക നവോന്മേഷത്തിനായുള്ള മുന്നേറ്റങ്ങൾ എന്ന വിഷയത്തിൽ 13നും 30 നും മദ്ധ്യേ പ്രായമുള്ള ഡൽഹിയിലെ കലാലയങ്ങളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പ്രസംഗമത്സര വിജയികൾ സദസ്സിനെ അഭിസംബോധന ചെയ്തു പ്രസംഗിക്കും.കുട്ടികളുടെയും അമ്മമാരുടെയും നേതൃത്വത്തിൽ കൃതികളുടെ ആലാപനവും ഉണ്ടായിരിക്കും.സമ്മേളനാനന്തരം അത്താഴവും ക്രമീകരിക്കും.
സർവ്വമതസമ്മേളനത്തിലൂടെ ഗുരുദേവൻ ഉയർത്തിയ സന്ദേശങ്ങളുടെ പ്രചാരണവും മതപ്പോരുകൾക്കും വേർതിരിവുകൾക്കും അതീതമായ ലോകമാനവസൃഷ്ടിയുടെ ആവശ്യകത ബോദ്ധ്യപ്പെടുത്തുന്നതിനും വേണ്ടിയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.










Comments