വിശുദ്ധ ചാവറ പിതാവിന്റെ തിരുനാൾ ആഘോഷം

ഹരിനഗർ: വടക്കിന്റെ മാന്നാനം എന്നറിയപ്പെടുന്ന ഹരിനഗർ സെന്റ് ചാവറ ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ചാവറ പിതാവിന്റെ തിരുനാൾ നവംബർ 13 മുതൽ 23 വരെ ഭക്ത്യാദരപൂർവം ആഘോഷിക്കുന്നു.
നവംബർ 13-ന് കൊടിയേറ്റത്തോടുകൂടി തിരുനാൾ ആഘോഷങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിക്കും. തുടർന്ന് ഒൻപത് ദിവസത്തെ നവനാൾ പ്രാർത്ഥനയോടൊപ്പം വിവിധ ഫാമിലി യൂണിറ്റുകളുടെ നേതൃത്വത്തിൽ പ്രത്യേക നൊവേനയും വിശുദ്ധ കുർബാനയും ഉണ്ടായിരിക്കുന്നതാണ്.

നവംബർ 22-ാം തീയതി ഞായറാഴ്ച ആഘോഷമായ തിരുനാൾ പാട്ടുകുർബാന, ശിങ്കാരിമേളത്തിന്റെ അകമ്പടിയോടുകൂടിയ ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണം, തുടർന്ന് സ്നേഹവിരുന്ന് എന്നിവയും ക്രമീകരിച്ചിരിക്കുന്നു.
നവംബർ 23-ാം തീയതി മരിച്ച വിശ്വാസികൾക്കുവേണ്ടിയുള്ള വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് കൊടിയിറക്കത്തോടെ ഈ വർഷത്തെ തിരുനാൾ ആഘോഷങ്ങൾക്ക് സമാപനം കുറിക്കും.



Comments