വിശുദ്ധ ഔസേപ്പിതാവിൻ്റെ തിരുനാൾ ആഘോഷിച്ചു.
- റെജി നെല്ലിക്കുന്നത്ത്
- Mar 18, 2024
- 1 min read

സൗത്ത് എക്സ്റ്റൻഷനിലെ സെൻ്റ് മദർ തെരേസാ ഇടവകയിൽ
വിശുദ്ധ ഔസേപ്പിതാവിൻ്റെ തിരുനാൾ ആഘോഷിച്ചു.* സൗത്ത് എക്സ്റ്റൻഷനിലെ സെൻ്റ് മദർ തെരേസാ ഇടവകയിൽ
വിശുദ്ധ ഔസേപ്പിതാവിൻ്റെ തിരുനാൾ 17-ാം തീയതി
ഞായറാഴ്ച സമുന്നതമായി ആഘോഷിച്ചു. ഫാ. ആഗ്നൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വൈകിട്ട് 5.30 മുതൽ നടന്ന വിശുദ്ധ കുർബാനയ്ക്കും നൊവേനയ്ക്കും ഫരീദാബാദ്-ഡൽഹി രൂപത സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ കാർമികത്വം വഹിച്ചു. ഔസേപ്പിതാവിൻ്റെ തിരുനാൾ ആഘോഷങ്ങളുടെ ഭാഗമായി ജോസഫ് നാമധാരികളായ ഇടവകാംഗങ്ങൾക്കൊപ്പം ബിഷപ്പ് ജോസ് കേക്ക് മുറിച്ചു സന്തോഷം പങ്കിട്ടു. രൂപതയ്ക്കുള്ള സെമിനാരിയൻ ഫണ്ട് കൈമാറിയ 15 ഇടവകാംഗങ്ങളെയും ബിഷപ്പ് ജോസഫ് ആശീർവദിച്ചു. മതബോധന അധ്യാപകരായ സിഎംസി സിസ്റ്റർമാരായ സിസ്റ്റർ തുഷാര, സിസ്റ്റർ തേജസ് എന്നിവർ കഴിഞ്ഞ 2 വർഷമായി ഇടവകയ്ക്ക് നൽകിയ
സ്തുത്യർഹമായ സേവനങ്ങളെ അഭിനന്ദിക്കുകയും അനുമോദിക്കുകയും ചെയ്തു. വികാരി ഫാ.അരുൺ മടത്തുംപടി, ട്രസ്റ്റിമാരായ കെ.യു.ജോൺസൺ, ജോഷി എന്നിവർ തിരുനാളിന് നേതൃത്വം നൽകി. വിശുദ്ധ ഔസേപ്പിതാവിൻ്റെ തിരുനാൾ ആഘോഷങ്ങൾ ഊട്ടുനേർച്ചയോടെ സമാപിച്ചു.










Comments