വിവാദമുയർത്തിയ പൂജാ കേദ്‍ക്കറെ IAS ൽ നിന്ന് പുറത്താക്കി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Sep 7, 2024
- 1 min read

കേന്ദ്രം പൂജാ കേദ്‍ക്കർ എന്ന പ്രൊബേഷണറി ഉദ്യോഗസ്ഥയെ ഇന്ത്യൻ അഡ്‍മിനിസ്ട്രേറ്റീവ് സർവ്വീസിൽ നിന്ന് ഉടൻ പ്രാബല്യത്തോടെ നീക്കം ചെയ്തു. അവരുടെ IAS സെലക്ഷൻ UPSC നേരത്തെ റദ്ദാക്കിയിരുന്നു. വ്യാജ രേഖകൾ സമർപ്പിച്ചാണ് അവർ OBC ക്വോട്ടയിലും വികലാംഗ ക്വോട്ടയിലും സെലക്ഷൻ നേടിയതെന്ന് തെളിഞ്ഞിരുന്നു. സെലക്ഷൻ റദ്ദാക്കിയതിനെ തുടർന്ന് ഈ പ്രവേശന പരീക്ഷയിൽ നിന്ന് അവർക്ക് ആജീവനാന്ത വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ഇനി IAS പരീക്ഷ എഴുതാൻ ഒരിക്കലും അവർക്ക് യോഗ്യത ഉണ്ടാവില്ല.
IAS പ്രൊബേഷനിൽ സെലക്ഷൻ കിട്ടിയ പൂജ കേദ്‍കർ തനിക്ക് പ്രത്യേകം കാറും സ്റ്റാഫും അടങ്ങിയ സൗകര്യങ്ങൾ വേണമെന്ന് ആവശ്യം ഉന്നയിച്ചതാണ് വിവാദമായത്. ഈ ആവശ്യം അറിയിച്ചുകൊണ്ട് പൂനെ കളക്‌ടർ ചീഫ് സെക്രട്ടറിക്ക് കത്തും അയച്ചിരുന്നു.










Comments