വെളിച്ചെണ്ണയാണിവിടെ താരം
- ന്യൂസ് ബ്യൂറോ , ഡൽഹി
- 6 days ago
- 1 min read

അന്താരാഷ്ട്ര വിപണനമേളയിലെ കേരള പവലിയനിൽ ഏറെ ആവശ്യക്കാരുള്ളത് വെളിച്ചെണ്ണയ്ക്ക്. 12 ബ്രാൻഡുകളിലെ വെളിച്ചെണ്ണയാണ് ഇവിടെയുള്ളത്.

കേരഫെഡ്, കേരള അഗ്രോ ബ്രാന്‍ഡഡ് ഷോപ്പ്, കണ്‍സ്യൂമര്‍ഫെഡ് , മാര്‍ക്കറ്റ് ഫെഡ് , ഡയറക്ടറേറ്റ് ഓഫ് ഇന്‍ഡസ്ട്രീസ് ആന്‍ഡ് കൊമേഴ്‌സ് , തദ്ദേശസ്വയംഭരണ വകുപ്പ് , കുടുംബശ്രീ എന്നിവയുടെ സ്റ്റാളുകളിൽ വെളിച്ചെണ്ണ ലഭ്യമാണ്.
തണുപ്പേറിയ കാലാവസ്ഥയിലെ ചര്‍മ്മ സുരക്ഷയ്ക്കായാണ് വടക്കേ ഇന്ത്യക്കാര്‍ വെളിച്ചെണ്ണയെ ആശ്രയിക്കുന്നത്. മലയാളികള്‍ പാചക ആവശ്യങ്ങള്‍ക്കും. കാര്‍ഷിക വികസന -കര്‍ഷക ക്ഷേമ വകുപ്പ് വിപണനം നടത്തുന്ന ചക്കിലാട്ടിയ അന്തിക്കാട് വെളിച്ചെണ്ണയും ഇവിടെയുണ്ട്. അത് മുടിക്കും ചര്‍മ്മത്തിനും സംരക്ഷണമേകുന്നു. വടക്കേ ഇന്ത്യക്കാരാണ് പ്രധാനമായും ഇതിന്റെ ആവശ്യക്കാര്‍ . ഒരു ലിറ്റര്‍ വെളിച്ചെണ്ണയ്ക്ക് 650 രൂപയാണ് വില. കൃഷി വകുപ്പ് മുന്‍ മന്ത്രി വി.എസ്.സുനില്‍ കുമാര്‍ ചെയര്‍പേഴ്‌സണായുള്ള കേര കര്‍ഷകരുടെ കൂട്ടായ്മയാണ് എണ്ണ പുറത്തിറക്കുന്നത്. 300 കേര കര്‍ഷകര്‍ ഈ കൂട്ടായ്മയിലുണ്ട്.
കേരഫെഡ് വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 440 രൂപയാണ് വില. അര ലിറ്ററിന്റെ പായ്ക്കറ്റിലും ലഭിക്കും. വില 220 രൂപ.
മാര്‍ക്കറ്റ്ഫെഡ് വിപണനം നടത്തുന്ന വിര്‍ജിന്‍ കോക്കനട്ട് എണ്ണയ്ക്ക് 500 ഗ്രാമിന് 430 രൂപയാണ് വില. നന്ദിയോട് സര്‍വീസ് കോപ്പറേറ്റീവ് സൊസൈറ്റി ഉത്പാദിപ്പിച്ച ഗ്രീന്‍ ഡ്യൂ ബ്രാന്‍ഡിലുള്ള വെളിച്ചെണ്ണയാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സ്റ്റാളില്‍ വില്‍പ്പനയ്ക്കുള്ളത്. അരകിലോയ്ക്ക് 325 രൂപയാണ് വില. ജീവാസ്, ആമീസ്, ഒകെഎല്‍ കേരാമൃത് എന്നീ ബ്രാന്‍ഡ് നാമങ്ങളില്‍ വിവിധ യൂണിറ്റുകള്‍ നിര്‍മിച്ച വെളിച്ചെണ്ണയാണ് കുടുംബശ്രീ വില്‍ക്കുന്നത്. ലീറ്ററിന് 600 രൂപയാണ് വില.










Comments