വൈറ്റ് ഹൗസിലെ ആദ്യ നിയമനം; സൂസൻ വൈൽസ് ചീഫ് ഓഫ് സ്റ്റാഫ്
- പി. വി ജോസഫ്
- Nov 8, 2024
- 1 min read

പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ വമ്പൻ വിജയം ഉറപ്പിച്ച ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിലെ പ്രധാന നിയമനങ്ങൾ നടത്തുകയാണ്. സൂസൻ വൈൽസിനെ വൈറ്റ് ഹൗസ് സ്റ്റാഫ് മേധാവിയായി നയമിച്ചതാണ് ആദ്യ നടപടി. അമേരിക്കയുടെ ചരിത്രത്തിൽ ഈ സ്ഥാനത്തേക്ക് നിയമിക്കപ്പെടുന്ന ആദ്യ വനിതയാണ് സൂസൻ വൈൽസ്. രാഷ്‍ട്രീയ കാര്യങ്ങളിലും ഭരണരംഗത്തെ നയപരമായ കാര്യങ്ങളിലും ചീഫ് ഓഫ് സ്റ്റാഫുമായി ചർച്ച ചെയ്താണ് പ്രസിഡന്‍റ് തീരുമാനമെടുക്കുക.
ട്രംപിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിച്ച സൂസൻ കാംപെയിൻ ടീമിന്‍റെ സീനിയർ അഡ്വൈസർ ആയിരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്നയുടൻ സൂസൻ വൈൽസിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. അമേരിക്കയുടെ ഉന്നമനത്തിനായി സൂസി ഇനിയും പ്രയത്‍നിക്കുമെന്നും, അഭിമാനകരമായ സേവനം അവർ കാഴ്ച്ചവെക്കുമെന്ന് ഉറപ്പാണെന്നും ട്രംപ് പറഞ്ഞു.
പുതിയ നിയമനം ലഭിച്ച സൂസൻ വൈൽസിനെ റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾ അനുമോദിച്ചു.










Comments