top of page

വായു മലിനീകരണം നിയന്ത്രിക്കാൻ നടപടികൾ ആരംഭിച്ചു

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Oct 15, 2024
  • 1 min read
ree

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമാകാൻ തുടങ്ങിയതോടെ നിയന്ത്രണ നടപടികൾ എടുത്തു തുടങ്ങി. ഗ്രേഡഡ് റെസ്‍പോൺസ് ആക്ഷൻ പ്ലാൻ (GRAP) ന്‍റെ സ്റ്റേജ് 1 നടപ്പാക്കാൻ ഡൽഹി, ഹരിയാന, രാജസ്ഥാൻ,ഉത്തർപ്രദേശ് സർക്കാരുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഒക്‌ടോബർ 15 ന് രാവിലെ 8 മണി മുതൽ വിന്‍റർ സീസണിലെ മലിനീകരണ നിയന്ത്രണ നടപടികൾ എടുക്കണമെന്ന് കേന്ദ്രത്തിന്‍റെ വായു മലിനീകരണ നിയന്ത്രണ കമ്മിറ്റിയാണ് ഉത്തരവ് നൽകിയിരക്കുന്നത്.


നിർമ്മാണ സൈറ്റുകളിലെ പൊടിപടലങ്ങൾ നിയന്ത്രിക്കുന്നതിനാണ് സ്റ്റേജ് 1 ഊന്നൽ നൽകുന്നത്. റോഡുകൾ വൃത്തിയാക്കുന്നതിലും, മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിലും ശ്രദ്ധ നൽകണം. തുറസ്സായ സ്ഥലത്ത് മാലിന്യങ്ങൾ കത്തിക്കാൻ പാടില്ല. ഡീസൽ ജനറേറ്ററുകളുടെ ഉപയോഗം പരിമിതപ്പെടുത്തണം.


ഡൽഹിയിൽ പടക്കങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതായി പരിസ്ഥിതി വകുപ്പ് മന്ത്രി ഗോപാൽ റായ് അറിയിച്ചിരുന്നു. പടക്കങ്ങളുടെ ഉൽപ്പാദനം, സംഭരണം, വിൽപ്പന, ഉപയോഗം എന്നിവക്ക് 2025 ജനുവരി 1 വരെയാണ് നിരോധനം.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page