top of page

വായു മലിനീകരണം അതിരൂക്ഷം

ന്യൂസ് ബ്യൂറോ , ഡൽഹി
2 hours ago
1 min read

ദീപാവലിക്ക് ശേഷമുള്ള ഡൽഹിയിലെ വായുനിലവാരം അപകടകരമായ നിലവാരത്തിലേക്ക് കടന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് പുറത്തുവിട്ട ഡാറ്റ അനുസരിച്ച് പൊതുവെ ഇന്ന് രാവിലത്തെ AQI സൂചിക 483 ആണ്. നഗരത്തിലെ 15 മോണിറ്ററിംഗ് സ്റ്റേഷനുകളിലും 400 ന് മുകളിലാണ് സൂചിക രേഖപ്പെടുത്തിയത്.

മലിനീകരണം രൂക്ഷമായതോടെ ഡോക്‌ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കുട്ടികളെയും പ്രായമായവരെയുമാണ് കൂടുതൽ ബുദ്ധിമുട്ടിലാക്കുക. ആസ്‍ത്‍മയും ശ്വാസകോശ രോഗങ്ങളും സങ്കീർണമാകാം. ശ്വാസതടസം, മൂക്കൊലിപ്പ്, കണ്ണുകളിൽ പുകച്ചിലും ചൊറിച്ചിലും മുതലായ പ്രശ്നങ്ങൾ പലർക്കും നേരിടേണ്ടിവരും. അത്യാവശ്യമെങ്കിൽ മാത്രമേ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പാടുള്ളു. പ്രായമായവർ തൽക്കാലം Morning walk ഉം Evening walk ഉം ഉപേക്ഷിക്കുന്നതാണ് നല്ലതെന്നും ഡോക്‌ടർമാരുടെ മുന്നറിയിപ്പിലുണ്ട്.


Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page