top of page

വിമാനത്തിൽ ബഹളം; യാത്രക്കാരനെ ടേപ്പ് കൊണ്ട് കെട്ടിയിട്ടു

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Nov 22, 2024
  • 1 min read
ree

വിസ്‍കോൻസിനിലെ മിൽവോക്കിയിൽ നിന്ന് ഡാളസിലേക്ക് പറന്ന വിമാനത്തിൽ ബഹളം വെച്ച യാത്രക്കാരനെ വിമാന ജീവനക്കാരും മറ്റ് യാത്രക്കാരും ചേർന്ന് സെലോ ടേപ്പ് കൊണ്ട് കൈകാലുകൾ കൂട്ടിക്കെട്ടിയിട്ടു. എയർ ഹോസ്റ്റസിനെ മർദ്ദിച്ച അയാൾ വിമാനത്തിന്‍റെ ഡോർ തുറന്ന് ഉടൻ തനിക്ക് പുറത്തിറങ്ങണമെന്ന ആവശ്യമാണ് ഉയർത്തിയത്. വിമാനം അപ്പോൾ 30,000 അടി ഉയരത്തിലായിരുന്നു. അനുനയിപ്പിക്കാൻ ശ്രമിക്കുംതോറും അയാൾ കൂടുതൽ വയലന്‍റാകുകയാണ് ചെയ്തത്. മർദ്ദനമേറ്റ എയർ ഹോസ്റ്റസിന് കഴുത്തിലും തലയിലുമൊക്കെ പരിക്കേറ്റു. പുറകിൽ നിന്നൊരാൾ അയാളെ കയറിപ്പിടിച്ച് കീഴ്പ്പെടുത്തി. അപ്പോഴേക്കും ജീവനക്കാർ ടേപ്പ് കൊണ്ടുവന്ന് അയാളുടെ കൈകൾ കൂട്ടിക്കെട്ടി. പിന്നെ കാലുകളും കെട്ടി. വിമാനം ലാന്‍റ് ചെയ്യുന്നതുവരെ കുറേപ്പേർ ചേർന്ന് അയാളെ അമർത്തിപ്പിടിച്ചു.


ഡാളസ് ഫോർട്ട്-വർത്ത് എയർപോർട്ടിൽ ലാന്‍റ് ചെയ്തയുടൻ പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും അയാളെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയി. FAA യുടെ കണക്കനുസരിച്ച് ആകാശത്ത് സമനില തെറ്റി ബഹളം വെക്കുന്ന യാത്രക്കാരുടെ എണ്ണം ഇപ്പോൾ ഗണ്യമായി കൂടിയിട്ടുണ്ട്. 2023 ൽ മാത്രം 2000 ലധികം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page