top of page

വിദ്യാർത്ഥികൾക്ക് അഭയകേന്ദ്രമായി സൗത്ത് ക്യാമ്പസ് കോളേജുകൾ

ന്യൂസ് ബ്യൂറോ , ഡൽഹി
19 hours ago
1 min read

സത്യനികേതനിൽ PG കെട്ടിടം തകർന്നുണ്ടായ ദുരന്തത്തെ തുടർന്ന് സമീപത്തുള്ള പല കെട്ടിടങ്ങളും അടച്ചു പൂട്ടുകയാണ്. അക്കമൊഡേഷന് പ്രയാസം നേരിടുന്ന വിദ്യാർത്ഥികൾക്ക് ക്യാമ്പസുകളിൽ താമസത്തിനും ഭക്ഷണത്തിനും സൗകര്യമൊരുക്കുകയാണ് ഡൽഹി യൂണിവേഴ്‌സിറ്റി സൗത്ത് ക്യാമ്പസിലെ കോളേജുകൾ. ബുദ്ധിമുട്ട് നേരിടുന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് ക്യാമ്പസിൽ ബെഡ്ഡും ഭക്ഷണവും മാനസിക സംഘർഷമുള്ളവർക്ക് കൗൺസെലിംഗും നൽകാനാണ് യൂണിവേഴ്‌സിറ്റി നൽകിയിരിക്കുന്ന നിർദേശം.

വെങ്കടേശ്വര, ജീസസ് ആന്‍റ് മേരി, മോത്തിലാൽ നെഹ്‌റു, ആത്മാ റാം സനാതന ധർമ്മ, മൈത്രേയി, റാം ലാൽ ആനന്ദ്, ഭഗത് സിംഗ്, ആര്യഭട്ട എന്നീ കോളേജുകൾ ആണ് ക്യാമ്പസുകളിൽ അതാത് കോളേജിലെ വിദ്യാർത്ഥികൾക്ക് അഭയ വാഗ്‌ദാനവുമായി നോട്ടീസ് അയച്ചിരിക്കുന്നത്. ആൺകുട്ടികൾക്ക് അവർ പഠിക്കുന്ന അതേ കോളേജിലാണ് ID വെരിഫിക്കേഷൻ ചെയ്ത് സൗകര്യം ലഭിക്കുക. എന്നാൽ പെൺകുട്ടികൾക്ക് ഇപ്പറഞ്ഞ കോളേജുകളിലെ ഏത് ക്യാമ്പസിലും താമസ സൗകര്യം പ്രയോജനപ്പെടുത്താൻ അനുമതിയുണ്ട്. ഹെൽപ്പ്‍ലൈൻ നമ്പറുകളും ഏർപ്പെടുത്തിയിട്ടുണ്ട്. ദുരന്ത പശ്ചാത്തലത്തിൽ ഡൽഹിയിലെത്തുന്ന മാതാപിതാക്കൾക്ക് AICTE ഗസ്റ്റ് ഹൗസിൽ താമസിക്കാം.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page