അടിച്ചവർക്കെല്ലാം തെറ്റി; അത് RUM അല്ലായിരുന്നു
ന്യൂസ് ബ്യൂറോ , ഡൽഹി
11 minutes ago
1 min read

ഇത്രയും നാൾ Rum ആണെന്ന് കരുതി Old Monk അടിച്ചവർക്ക് തെറ്റി. അത് Rum അല്ലായിരുന്നു. ആരെങ്കിലും ലക്കില്ലാതെ പറയുന്നതല്ല. ഭക്ഷ്യ സുരക്ഷാ അതോറിറ്റി FSSAI ബോംബെ ഹൈക്കോടതിയിൽ ബോധിപ്പിച്ചതാണ്. ന്യൂട്രൽ സ്പിരിറ്റും ആർട്ടിഫിഷ്യൽ റം ഫ്ലേവറിംഗും ഉപയോഗിച്ച് നിർമ്മിക്കുന്ന അത് Rum എന്ന പേരിൽ വിൽക്കാനോ വിപണനം ചെയ്യാനോ പാടില്ലെന്നാണ് നിലപാട്.
Old Monk ഇനി Rum -flavoured Spirit എന്ന കാറ്റഗറിയിൽ വിൽക്കണമെന്നാണ് നിർദ്ദേശം. കോടതി ഇക്കാര്യം പരിശോധിച്ച് അടുത്ത ഹിയറിംഗിൽ തീരുമാനം അറിയിക്കും.




Comments