ഡൽഹിയിൽ SIR ന് മുമ്പേ നിരവധി വോട്ടർമാരെ ഒഴിവാക്കിയെന്ന് റിപ്പോർട്ട്

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം (SIR) ഡൽഹിയിൽ ജൂൺ മാസത്തിൽ ആരംഭിക്കുന്നതിന് മുമ്പേ അനേകം പേർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടതായി റിപ്പോർട്ട്. 2025 ഫെബ്രുവരിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ 1.56 കോടി വോട്ടർമാരാണ് പട്ടികയിൽ ഉണ്ടായിരുന്നത്. ഈ വർഷം ജൂണിൽ SIR പ്രക്രിയക്കുവേണ്ടി പട്ടിക മരവിപ്പിച്ചപ്പോൾ അത് 1.45 കോടിയായി ചുരുങ്ങി. അതായത് 11.01 ലക്ഷം പേരുകൾ അപ്രത്യക്ഷം. മരണപ്പെട്ടവരുടെ പട്ടികയിലും സ്ഥലം മാറിപ്പോയവരുടെ പട്ടികയിലും സ്വന്തം പേര് കണ്ടെത്താൻ പലർക്കും കഴിഞ്ഞില്ല. ജീവിച്ചിരിക്കെ മരണപ്പെട്ടവരുടെ പട്ടികയിൽ പേര് വന്നതായുള്ള ആക്ഷേപവും ഉണ്ട്.
SIR പ്രക്രിയക്ക് ശേഷം ആഗസ്റ്റ് 31 ന് കരട് പട്ടിക പുറത്തുവന്നപ്പോൾ 47.56 ലക്ഷം പേർ കൂടി പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടു. അതായത് 2025 ലെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ പട്ടികയിൽ ഉണ്ടായിരുന്നവരിൽ 37.6 ശതമാനം പേർക്ക് പട്ടികയിൽ ഇടം കിട്ടിയില്ല.
ചില കുടുംബങ്ങളിൽ ഒരാൾ മാത്രം ഒഴിവാക്കപ്പെടുകയോ, ഒരാൾ മാത്രം ചേർക്കപ്പെടുകയോ ചെയ്ത അനുഭവങ്ങളുമുണ്ട്. 2025 ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭർത്താവുമൊത്ത് വോട്ട് ചെയ്ത തന്‍റെ പേര് കരട് പട്ടികയിൽ ഇല്ലെന്നും, SIR വേളയിൽ എന്യൂമറേഷൻ ഫോം തനിക്ക് മാത്രം ലഭിച്ചില്ലെന്നും 20 വർഷത്തിലേറെയായി ഡൽഹിയിൽ സ്ഥിരതാമസമാക്കിയ 38 കാരി പൂജാ ദേവി ആവലാതിപ്പെട്ടു.,





Comments